Image

പാകിസ്ഥാനെതിരെ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം

Published on 30 September, 2012
പാകിസ്ഥാനെതിരെ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം
കൊളംബോ : ട്വന്റി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ പോരാട്ടമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. വീരേന്ദര്‍ സേവാഗ് 29 റണ്‍സെടുത്തും ഗംഭീര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇന്ത്യയുടെ ബോളിങ് കരുത്തിന് മുന്നില്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. 128 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ബാലാജി മൂന്നും അശ്വിന്‍, യുവരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക