Image

തെലുങ്കാനാ പ്രശ്‌നം: വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി

Published on 30 September, 2012
തെലുങ്കാനാ പ്രശ്‌നം: വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി
ഹൈദരാബാദ്‌: തെലുങ്കാന സംസ്ഥാന രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ ഉസ്‌മാനിയ സര്‍വ്വകലാശാലാ വളപ്പില്‍ വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി. പോലീസ്‌വിദ്യാര്‍ഥികള്‍ക്ക്‌ നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സംസ്ഥാന രൂപവത്‌കരണത്തിനനുകൂലമായി തെലുങ്കാന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നുണ്ട്‌. സര്‍ക്കാര്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്‌. 12 എക്‌പ്രസ്‌ 25 പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദ്‌ ചെയ്‌തു. സിനിമാ തിയേറ്ററുകളടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്‌. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ നേരത്തെ മാര്‍ച്ചിന്‌ അനുമതി നിഷേധിച്ചിരുന്നു. പിന്നീട്‌ കോണ്‍ഗ്രസടക്കമുള്ള സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ വൈകീട്ട്‌ മൂന്നു മുതല്‍ ഏഴുവരെ മാര്‍ച്ച്‌ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ജൈവവൈവിധ്യത്തെ കുറിച്ചുള്ള യു.എന്‍ കണ്‍വെന്‍ഷന്‍ തിങ്കളാഴ്‌ച ഹൈദരാബാദില്‍ നടക്കാനിരിക്കുകയാണ്‌. 193 രാജ്യങ്ങളില്‍ നിന്നായി 8000 ത്തോളം പ്രതിനിധികളാണ്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്‌. ഇവരുടെ സുരക്ഷ കണക്കിലെടുത്താണ്‌ മാര്‍ച്ചിന്‌ അനുമതി നിഷേധിച്ചതെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

അതിനിടെ തെലുങ്കാന മാര്‍ച്ച്‌ തടയാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ ക്യാമ്പ്‌ ഓഫീസിന്‌ മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ എം.പിമാരെ പോലീസ്‌ അറസ്റ്റു ചെയ്‌തു. തെലുങ്കാന മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജിഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക