Image

ഗ്വാണ്ടനാമോയില്‍ നിന്ന് അവസാന വിദേശിയെയും മാറ്റി

Published on 30 September, 2012
ഗ്വാണ്ടനാമോയില്‍ നിന്ന് അവസാന വിദേശിയെയും മാറ്റി
വാഷിംഗ്ടണ്‍: കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലില്‍ നിന്ന് അവസാനത്തെ വിദേശതടവുകാരനെയും മാറ്റി. കാനഡക്കാരനായ ഒമര്‍ ഖാദറിനെ (26) വിചാരണയ്ക്കായി കാനഡയിലേക്കാണ് കൊണ്ടുപോയത്. ഒരു അമേരിക്കന്‍ സൈനികനെ കൊന്നതിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുമാണ് 2002ല്‍ ഇയാളെ ജയിലിലടച്ചത്. 

ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയില്‍ ഗ്വാണ്ടനാമോ തടവറ പൂട്ടുന്ന കാര്യത്തിന് വളരെയേറെ പ്രാധാന്യമാണ് സര്‍ക്കാര്‍ കൊടുക്കുന്നത്. 

ക്യൂബയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള ഗ്വാണ്ടനാമോ പ്രവിശ്യയിലാണ് ഗ്വാണ്ടനാമോ തടവറ സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതലായി മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നുവെന്ന് വിശേഷിപ്പിക്കുന്ന ഇവിടെ 44 രാജ്യങ്ങളില്‍ നിന്നായി അറുനൂറിലധികം അന്തേവാസികളുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക