Image

രാഷ്ട്രീയ വഴികള്‍ പവിത്രമല്ലെന്ന് ഹസാരെ

Published on 30 September, 2012
രാഷ്ട്രീയ വഴികള്‍ പവിത്രമല്ലെന്ന് ഹസാരെ
ന്യൂഡല്‍ഹി: രാഷ്ട്രീയ വഴികള്‍ പവിത്രമല്ലെന്നും അതുകൊണ്ടുതന്നെ അതിലേക്കിറങ്ങാന്‍ താല്‍പര്യമില്ലെന്നും അന്നാ ഹസാരെ. സമരത്തിന്റെ വഴികള്‍ പവിത്രമാണെന്നും അതിനാലാണ് അത് തുടരാന്‍ തീരുമാനിച്ചതെന്നും ഹസാരെ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ അരവിന്ദ് കെജ്‌രിവാളുമായി വഴിപിരിഞ്ഞ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ഹസാരെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 

രാഷ്ട്രീയമല്ല വന്‍ പ്രസ്ഥാനങ്ങളാണ് രാജ്യത്തിന് ഭാവിയുണ്ടാക്കുക. രാഷ്ട്രീയ ബദല്‍ രൂപീകരിക്കുകയെന്ന ആശയം നല്ലതാണെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ക്കായില്ലെന്നും ഹസാരെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക