Image

കാവേരിയിലെ വെള്ളം വിട്ടുനല്‍കല്‍: ഒഴിവാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

Published on 30 September, 2012
കാവേരിയിലെ വെള്ളം വിട്ടുനല്‍കല്‍: ഒഴിവാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി
ബാംഗളൂര്‍: കാവേരിയിലെ വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കുന്നത് ഒഴിവാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. ഔദ്യോഗിക വസതിയായ കൃഷ്ണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീംകോടതിവിധിയെ സംസ്ഥാനം മാനിക്കുന്നുണ്‌ടെന്നും അതിനാലാണ് വെള്ളം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി നദീജല അഥോറിറ്റിയുടെ തീരുമാനമനുസരിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തീരുമാനം പുനപ്പരിശോധിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കാന്‍ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കര്‍ണാടക വെള്ളം വിട്ടുനല്‍കാന്‍ തുടങ്ങിയത്. തമിഴ്‌നാടിന് വെള്ളം നല്‍കിയാല്‍ സ്വന്തം കൃഷിസ്ഥലങ്ങള്‍ വരണ്ടു പോകുമെന്നാണ് കര്‍ണാടകയുടെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക