Image

ബ്രസല്‍സില്‍ സിഖ് വംശജരായ അമ്മയും മൂന്ന് മക്കളും കൊല്ലപ്പെട്ട നിലയില്‍

Published on 30 September, 2012
ബ്രസല്‍സില്‍ സിഖ് വംശജരായ അമ്മയും മൂന്ന് മക്കളും കൊല്ലപ്പെട്ട നിലയില്‍
ബ്രസല്‍സ്: ബ്രസല്‍സില്‍ സിഖ് വംശജരായ അമ്മയെയും മൂന്ന് മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തി. വെള്ളിയാഴ്ചയാണ് ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ എറ്റര്‍ബീക്കിലെ താമസസ്ഥലത്ത് കണ്‌ടെത്തിയത്. ഇവിടുത്തെ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയും മൂന്ന് മക്കളും മരിച്ചുകിടക്കുന്നത് കണ്ടത്. 

വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് ഫോണില്‍ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ലെന്നും പിന്നീട് നേരിട്ടെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ഇയാള്‍ പറയുന്നു. എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ വെളിച്ചമുണ്ടായിരുന്നില്ല. ലൈറ്റിട്ടപ്പോള്‍ മുറി മുഴുവന്‍ രക്തം തളം കെട്ടിയ നിലയിലായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു. എന്നാല്‍ പോലീസ് കൊലപാതകത്തെക്കുറിച്ച് യാതൊന്നും വ്യക്തമാക്കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക