Image

ബസ് ചാര്‍ജ് മിനിമം 6 രൂപയാക്കാന്‍ ശിപാര്‍ശ

Published on 29 September, 2012
ബസ് ചാര്‍ജ് മിനിമം 6 രൂപയാക്കാന്‍ ശിപാര്‍ശ
തിരുവനന്തപുരം: ബസ് ചാര്‍ജ് മിനിമം നിരക്ക് ആറു രൂപയാക്കാന്‍ നിരക്ക് നിര്‍ണയ സമിതി ശിപാര്‍ശ നല്‍കി. ശിപാര്‍ശയില്‍ മന്ത്രിസഭാ യോഗം ഉടന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ 25 ശതമാനമായി ഉയര്‍ത്തും. ഓര്‍ഡിനറി, സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുടെ മിനിമം നിരക്ക് വര്‍ധനയും ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശയിലുണ്ട്.

സമിതിയുടെ ഹിയറിങ്ങില്‍ മിനിമം ചാര്‍ജ് ഏഴു രൂപയാക്കണമെന്ന് സ്വകാര്യ ബസ്സുടമകളും ആറു രൂപയാക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയും ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക