Image

ഇന്ത്യ- അമേരിക്ക ബന്ധം മാതൃക: എസ്‌.എം. കൃഷ്‌ണ

Published on 29 September, 2012
ഇന്ത്യ- അമേരിക്ക ബന്ധം മാതൃക: എസ്‌.എം. കൃഷ്‌ണ
വാഷിംഗ്‌ടണ്‍: സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മാതൃകയാണെന്ന്‌ വിദേശകാര്യമന്ത്രി എസ്‌.എം കൃഷ്‌ണ അഭിപ്രായപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ചടത്തോളം അമേരിക്ക നിര്‍ണായക പങ്കാളിയാണ്‌. വെറും താല്‍പര്യങ്ങള്‍ക്ക്‌ വേണ്‌ടിയുള്ള ഒരുമിക്കലല്ല ഇരുരാജ്യങ്ങളുടേതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബ്രോണ്‍ സര്‍വകലാശാലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്‌ടിലെ ഇന്ത്യന്‍ വിദേശകാര്യനയത്തിലെ മുന്‍ഗണനകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശക്തമായ ബന്ധമാണ്‌ പുലര്‍ത്തുന്നതെന്നും ദശാബ്‌ദങ്ങള്‍ക്ക്‌ മുന്‍പു മുതലുള്ള ഇന്ത്യയുടെ വിദേശകാര്യ നയം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കൃഷ്‌ണ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക