Image

യുവ മലയാളി എന്‍ജിനീയര്‍ ബാംഗ്ലൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു

Published on 29 September, 2012
യുവ മലയാളി എന്‍ജിനീയര്‍ ബാംഗ്ലൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു
ബംഗളൂരു: യുവ മലയാളി സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനിയര്‍ ബാംഗ്ലൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു. കോഴിക്കോട്‌ പുതിയങ്ങാടി അഞ്‌ജലിയില്‍ കപില്‍ ചന്ദ്രന്‍ (33) ആണ്‌ മരിച്ചത്‌. റിട്ട. പൊലീസ്‌ സൂപ്രണ്ട്‌ എന്‍.ചന്ദ്രന്റെമകനാണ്‌. ഇന്ന്‌ രാവിലെയാണ്‌ മരണം. ഐ.ബി.എമ്മില്‍ എഞ്ചിനിയറായിരുന്നു. വ്യാഴാഴ്‌ച രാത്രി കപില്‍ സഞ്ചരിച്ച ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. മാതാവ്‌: മഞ്‌ജുള. ഭാര്യ: ലക്ഷ്‌മി. മക്കള്‍: കൃഷ്‌ണ (3വയസ്‌), കനവ്‌(3 മാസം). സഹോദരങ്ങള്‍: നിഖില്‍ ചന്ദ്രന്‍, സൗമ്യ. സംസ്‌കാരം ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ മാവുര്‍ റോഡ്‌ ശ്‌മശാനത്തില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക