Image

എയര്‍ ഇന്ത്യ ക്രൂരതക്കെതിരെയുള പ്രതിഷേധ മാര്‍ച്ചില്‍ അണിനിരക്കുക, കല കുവൈറ്റ്‌

സലിം കോട്ടയില്‍ Published on 28 September, 2012
എയര്‍ ഇന്ത്യ ക്രൂരതക്കെതിരെയുള പ്രതിഷേധ മാര്‍ച്ചില്‍ അണിനിരക്കുക, കല കുവൈറ്റ്‌
കുവൈറ്റ്‌: നിരന്തരമായി പ്രവാസി സമൂഹത്തെ പീഡിപ്പിച്ചും നൂറുക്കണക്കിനു സര്‍വീസുകള്‍ റദ്ദാക്കിയും യാത്ര നിരക്കുകള്‍ ഭീമമായി വര്‍ധിപ്പിച്ചും പ്രവാസി മലയാളികളെ ക്രൂരമായി ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ നടപടിക്കെതിരെയും ഇത്തരം നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയും സെപ്‌റ്റംബര്‍ 28ന്‌ (വെള്ളി) കേരളത്തിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലേക്ക്‌ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനപ്രതിനിധികളുടെയും ബഹുജന നേതാക്കളുടെയും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കേരള ആര്‍ട്ട്‌ ലവേര്‍സ്‌ അസോസിയേഷന്‍, കല കുവൈറ്റ്‌ നാട്ടിലുള്ള പ്രവാസി കുടുംബങ്ങളോടും അവധിയില്‍ നാട്ടിലുള്ള മുഴുവന്‍ പ്രവാസി സമൂഹത്തോടും അഭ്യര്‍ഥിച്ചു.

നിരന്തരമായ ഈ ക്രൂരത സഹിക്കാവുന്നതില്‍ അപ്പുറമെത്തിയിരിക്കുന്നു. നാടിന്റെ സമ്പത്ത്‌ വ്യവസ്ഥയെ സംരക്ഷിക്കുന്ന പ്രവാസികളുടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടക്കുന്ന അധികാരികളുടെ കണ്ണു തുറപ്പിക്കാനുള്ള പോരാട്ടത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന്‌ കല കുവൈറ്റ്‌ പ്രസിഡന്റ്‌ കെ.വിനോദും ജനറല്‍ സെക്രട്ടറി സജി തോമസ്‌ മാത്യുവും പ്രസ്‌താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക