Image

അബുദാബി ഡിസ്‌ട്രിബ്യൂഷന്‍ കമ്പനിയും യുഎഇ എക്‌സ്‌ചേഞ്ചും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

അനില്‍ സി. ഇടിക്കുള Published on 28 September, 2012
അബുദാബി ഡിസ്‌ട്രിബ്യൂഷന്‍ കമ്പനിയും യുഎഇ എക്‌സ്‌ചേഞ്ചും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
അബുദാബി: അബുദാബിയിലെ ജല-വൈദ്യുതി ബില്ലുകള്‍ അടയ്‌ക്കുവാന്‍ ഉപഭോക്താക്കള്‍ക്ക്‌ യുഎഇ എക്‌സ്‌ചേഞ്ച്‌ വഴി സൗകര്യം ഒരുങ്ങി. യുഎഇ എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലെ 120ല്‍പരം ശാഖകളില്‍ എവിടെയും ഉപഭോക്താക്കള്‍ക്ക്‌ ഏതു ദിവസവും ബില്‍ അടയ്‌ക്കാവുന്നതിനും തത്സമയം അതാതു അക്കൗണ്‌ടില്‍ വകയിരുത്തുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ ധാരണാപത്രത്തില്‍ അബുദാബി ഡിസ്‌ട്രിബ്യൂഷന്‍ കമ്പനിയും യുഎഇ എക്‌സ്‌ചേഞ്ചും ഒപ്പുവച്ചു.

എഡിസിസി ആസ്ഥാനത്ത്‌ നടന്ന ചടങ്ങില്‍ ആക്‌ടിംഗ്‌ ജനറല്‍ മാനേജര്‍ എന്‍ജിനീയര്‍ മുഹമ്മദ്‌ ബിന്‍ ജര്‍ഷും യുഇഎ എക്‌സ്‌ചേഞ്ച്‌ ഗ്ലോബല്‍ ഓപ്പറേഷന്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രമോദ്‌ മങ്ങാടും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ചീഫ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍ ഉപഭോക്താക്കള്‍ക്കു മേല്‍ അധികമായി ഒരു ചാര്‍ജും ഈടാക്കാതെയാണ്‌ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

എഡിസിസിയും യുഎഇ എക്‌സ്‌ചേഞ്ചും ഒരേപോലെ ഉപഭോക്താക്കളുടെ താത്‌പര്യങ്ങളും സൗകര്യങ്ങളും പരിഗണിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലക്ക്‌ സംയുക്ത സംരംഭം ഒരു നാഴികക്കല്ലാണെന്ന്‌ എന്‍ജിനീയര്‍ മുഹമ്മദ്‌ ബിന്‍ ജര്‍ഷ്‌ പറഞ്ഞു.

സേവനം ഞങ്ങളുടെ നാണയം എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യുഇഎ എക്‌സ്‌ചേഞ്ച്‌ അബുദാബിയില്‍ നിന്നാരംഭിച്ച്‌ ആഗോളതലത്തില്‍ വേരുറപ്പിക്കുമ്പോഴും സ്വദേശത്തെ പ്രിയപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണമാണ്‌ എഡിസിസിയോടൊപ്പമുള്ള ഈ പങ്കാളിത്തമെന്നും ഇതുവഴി ഉപഭോക്താക്കള്‍ക്ക്‌ എളുപ്പവും സമയലാഭവും ലഭിക്കുമെന്ന്‌ പ്രമോദ്‌ മങ്ങാട്‌ സൂചിപ്പിച്ചു.

അബുദാബി ഡിസ്‌ട്രിബ്യൂഷന്‍ കമ്പനിയും യുഎഇ എക്‌സ്‌ചേഞ്ചും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക