ലോക യുവജന സമ്മേളനത്തിന് മാഡ്രിഡില്‍ തുടക്കമായി; മാര്‍പാപ്പ ഇന്നെത്തും
VARTHA
18-Aug-2011
VARTHA
18-Aug-2011
മാഡ്രിഡ്: ലോകയുവജനസമ്മേളനത്തിനു മാഡ്രിഡില്‍ തുടക്കമായി. ഒരാഴ്‌ചത്തെ യുവജന
സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്ന്
മാഡ്രിഡില്‍ ഇന്നെത്തും.. 21-ന് തുറന്ന വേദിയില്‍ മാര്‍പാപ്പ ദിവ്യബലി
അര്‍പ്പിക്കും.
സമ്മേളത്തിനു മുന്നോടിയായി ഇന്നലെ നടന്ന വിശുദ്ധകുര്‍ബാനയില്‍ ലക്ഷക്കണക്കിനു യുവജനങ്ങള്‍ സംബന്ധിച്ചു. യുവജനങ്ങള്‍ക്കു കുമ്പസാരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 30 ഭാഷകളില്‍ കുമ്പസാരിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്‌ട്. അതിനുവേണ്‌ടി വെള്ളനിറത്തില്‍ പ്രത്യേകം നിര്‍മിച്ച കുമ്പസാരക്കൂടുകള്‍ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും. കുമ്പസാരം കേള്‍ക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനു വൈദികരെ പ്രത്യേകം നിയോഗിച്ചിട്ടുണ്‌ട്.

യേശുക്രിസ്‌തുവില്‍
വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും വിശ്വാസത്തില്‍ ദൃഢത പ്രാപിക്കുക-
(കൊളോ:2:7) എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന യുവജനസമ്മേളനത്തോടനുബന്ധിച്ച്
കഴിഞ്ഞ ദിവസങ്ങളില്‍ മുന്നൂറിലധികം പരിപാടികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍
അരങ്ങേറി. നാനൂറിലധികം ഇടവകകളില്‍ തീര്‍ഥാടകര്‍ക്കായി മതബോധന ക്ലാസുകളും നടത്തി.
വിവിധ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള മെത്രാന്മാരാണു ക്ലാസുകള്‍ക്കു നേതൃത്വം
നല്‌കിയത്.
രണ്‌ടാം തവണയാണ് സ്‌പെയിനില്‍ ലോക യുവജനസമ്മേളനം നടക്കുന്നത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments