Image

സൗദി ആരോഗ്യമന്ത്രാലയം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളും റെയ്‌ഡ്‌ നടത്തുന്നു

ജാഫറലി പാലക്കോട്‌ Published on 22 September, 2012
സൗദി ആരോഗ്യമന്ത്രാലയം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളും റെയ്‌ഡ്‌ നടത്തുന്നു
ജിദ്ദ: ആരോഗൃ മന്ത്രാലയം നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വകാര്യ പോളി ക്ലിനിക്കുകളും ആശുപത്രികളും കര്‍ശനമായി നിരീക്ഷിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആരോഗൃ മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതും അനുമതിയുള്ളവയില്‍ യോഗ്യരായ ഡോക്ടര്‍മാരും മറ്റ്‌ സ്റ്റാഫുകളും ഇല്ലാത്തതുമായ മെഡിക്കല്‍ സെന്ററുകളില്‍ റെയ്‌ഡ്‌ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗൃ മന്ത്രാലയത്തിലെ ഹെല്‍ത്ത്‌ ഡയറക്ടര്‍ ഡോ. സാമി ബദവൂദ്‌ പറഞ്ഞു.

നടപടികള്‍ സവീകരിച്ചുകാണ്‌ട്‌ പൂട്ടിയിട്ട പോളി ക്‌ളിനിക്കുകളുടെയും ആശുപത്രികളുടെയും പുറത്ത്‌ ഹെല്‍ത്ത്‌ മന്ത്രാലയം നോട്ടീസ്‌ പതിച്ചിട്ടുമുണ്‌ട്‌. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക്‌ പിഴയിടുകയും ചെയ്‌തിട്ടുണ്‌ട്‌. ചെറുതോ വലുതോ എന്നുനോക്കാതെ നിയമലംഘനം പാലിക്കാത്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ഡോ. സാമി ബദവൂദ്‌ പറഞ്ഞു.

ആരോഗൃ മന്ത്രാലയത്തിലെ ലൈസിന്‍ വിഭാഗ ഡയറക്ടര്‍ ഡോ. താരീഖിന്റെ നേതൃത്വത്തിലാണ്‌ ജിദ്ദയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവൃത്തിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തലുകള്‍ നടത്തുന്നത്‌. ഡോക്ടര്‍മാരുടെ യോഗ്യത കൂടാതെ, മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ യോഗ്യത, ടെക്‌നിക്കല്‍ ഉപകരണങ്ങളുടെ ഗുണമേന്മ എന്നിവയും വിലയിരുത്തുന്നുണ്‌ട്‌.

ജിദ്ദയില്‍ വിവിധ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ജോലിചെയ്യുന്ന വിവിധ രാജ്യക്കാരായ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മറ്റിതര ടെക്‌നീഷ്യന്‍മാരിലും ഭൂരിപക്ഷവും മലയാളികളാണ്‌. മലയാളി മാനേജ്‌മെന്റിനു കീഴില്‍ പ്രവൃത്തിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങള്‍ ജിദ്ദയിലും സൗദിയിലെ മറ്റിതര ഭാഗങ്ങളിലും നിരവധിയുണ്‌ട്‌താനും.
സൗദി ആരോഗ്യമന്ത്രാലയം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളും റെയ്‌ഡ്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക