Image

ട്രെയിന്‍ സര്‍വീസ്‌ സൗകര്യം ഇന്തൃന്‍ ഹാജിമാര്‍ക്ക്‌ കൂടി പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കണമെന്ന്‌ ഇ.അഹമ്മദ്‌

ജാഫറലി പാലക്കോട്‌ Published on 21 September, 2012
ട്രെയിന്‍ സര്‍വീസ്‌ സൗകര്യം ഇന്തൃന്‍ ഹാജിമാര്‍ക്ക്‌ കൂടി പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കണമെന്ന്‌ ഇ.അഹമ്മദ്‌
ജിദ്ദ: ഹജജ്‌ കര്‍മ്മങ്ങള്‍ നടക്കുന്ന പുണൃ കേന്ദ്രങ്ങളില്‍ ഹാജിമാര്‍ക്കായി സൗദി ഗവണ്‍മെന്റ്‌ ഏര്‍പ്പെടുത്തിയ ട്രെയിന്‍ സര്‍വീസ്‌ സൗകരൃം ഇന്തൃന്‍ ഹാജിമാര്‍ക്ക്‌ കൂടി പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കണമെന്ന്‌ സൗദി ഹജ്ജ്‌ മന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജജാറുമായുള്ള കൂടിക്കാഴ്‌ചയില്‍ ആവശൃപ്പെട്ടതായി കേന്ദ്ര വിദേശകാരൃ, മാനവ വിഭശേഷി സഹമന്ത്രി ഇ.അഹമ്മദ്‌ പറഞ്ഞു. അനുഭാവപൂര്‍ണമായ മറുപടി സൗദി അധികൃതരില്‍നിന്ന്‌ ഉണ്‌ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സൗദി ഹജ്ജ്‌ മന്ത്രിയുമായി മക്കയില്‍ നടത്തിയ കൂടിക്കാഴ്‌ചക്ക്‌ ശേഷം ജിദ്ദയിലെത്തിയ മലയാള മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കയായിരുന്നു ഇ.അഹമ്മദ്‌.

വര്‍ഷംപ്രതി അധികരിച്ചുവരുന്ന തീര്‍ഥാടകരുടെ എണ്ണത്തിനനുസരിച്ചുള്ള സൗകരൃങ്ങള്‍ വിപുലീകരിക്കാനായി മക്കയിലും മദീനയിലും വന്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. അതുകൊണ്‌ട്‌തന്നെ ഇന്ത്യന്‍ ഹജ്ജ്‌ തീര്‍ഥാടകരുടെ ക്വാട്ട വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സാധ്യത ഇല്ലെന്നും ഇ.അഹമ്മദ്‌ പറഞ്ഞു.

സൗദി അധികൃതരുടെ പരിഗണനക്കായി ക്വാട്ട ആവശൃം ഉന്നയിച്ചിട്ടുണ്‌ട്‌. അതേസമയം ഇന്തൃയില്‍നിന്നെത്തുന്ന ഹാജിമാരെ സേവിക്കാനായി പ്രവാസി മലയാളികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്‌മക്ക്‌ അവസരം നല്‍കണമെന്ന്‌ സൗദി ഹജ്ജ്‌ മന്ത്രിയോട്‌ ആവശൃപ്പെട്ടിട്ടുണ്‌ട്‌. നിരോധിത മേഖലകളിലല്ലാത്ത സ്ഥലങ്ങളില്‍ ഹാജിമാരെ സേവിക്കാന്‍ വോളണ്‌ടിയര്‍മാര്‍ക്ക്‌ അവസരം നല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന മറുപടിയാണ്‌ സൗദി മന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജ്ജാറില്‍ നിന്ന്‌ ലഭിച്ചതെന്ന്‌ ഇ. അഹമ്മദ്‌ പറഞ്ഞു. ഒരുലക്ഷത്തി എഴുപത്തി അയ്യായിരം പേരാണ്‌ ഈ വര്‍ഷം വിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തിനായി എത്തിച്ചേരുക. ഇതില്‍ ഒരുലക്ഷത്തി ഇരുപത്തയ്യായിരം പേര്‍ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാരൃ ഹജ്ജ്‌ ഗ്രുപ്പുവഴിയുമാണ്‌ എത്തുക. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി വഴി എത്തുന്ന ഹാജിമാര്‍ക്ക്‌ 479 കെട്ടിടങ്ങളാണ്‌ ബുക്ക്‌ ചെയ്‌തിട്ടുള്ളത്‌. ഇന്ത്യന്‍ ഹാജിമാര്‍ക്ക്‌ സൗജൃമായി എസ്‌ടിസിയുടെ മൊബൈല്‍ സിംകാര്‍ഡ്‌ വിതരണം ചെയ്യുന്നുണ്‌ട്‌. സിംകാര്‍ഡില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ഹജ്ജുമായി ബന്ധപ്പെട്ട ഉദേൃാഗസ്ഥരുടെയും നമ്പറുകള്‍ സേവ്‌ ചെയ്‌തിട്ടുണ്‌ടാകും.
ട്രെയിന്‍ സര്‍വീസ്‌ സൗകര്യം ഇന്തൃന്‍ ഹാജിമാര്‍ക്ക്‌ കൂടി പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കണമെന്ന്‌ ഇ.അഹമ്മദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക