Image

അനാശാസ്യ പ്രവര്‍ത്തനം: പെണ്‍കുട്ടി ഉള്‍പ്പടെ 5 അംഗം സംഘം അറസ്റ്റില്‍

Published on 20 September, 2012
അനാശാസ്യ പ്രവര്‍ത്തനം: പെണ്‍കുട്ടി ഉള്‍പ്പടെ 5 അംഗം സംഘം അറസ്റ്റില്‍
ദുബായ്‌: 15 വയസ്സുള്ള പെണ്‍കുട്ടിയെ രാജ്യത്തേക്ക്‌ കൃത്രിമ പാസ്‌പോര്‍ട്ട്‌ ഉപയോഗപ്പെടുത്തി കടത്തിക്കൊണ്ടുവന്ന്‌ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്ന സ്‌ത്രീയടക്കമുള്ള അഞ്ചംഗ പെണ്‍വാണിഭ സംഘത്തെ ദുബൈ പൊലീസ്‌ പിടികൂടി. പെണ്‍കുട്ടിയുടെ സഹായത്തോടെ പൊലീസ്‌ നടത്തിയ ദൗത്യം വിജയിക്കുകയായിരുന്നു. പെണ്‍കുട്ടിയും സംഘാംഗങ്ങളും ഒരു ഏഷ്യന്‍ രാജ്യത്ത്‌ നിന്ന്‌ ഉള്ളവരാണെന്ന്‌ പറഞ്ഞ പൊലീസ്‌ രാജ്യമേതാണെന്ന്‌ വെളിപ്പെടുത്താന്‍ തയാറായില്ല. പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നെന്ന്‌ ദുബൈ പൊലീസിലെ സി.ഐ.ഡി വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീല്‍ അല്‍ മന്‍സൂരി പറഞ്ഞു. സംഘം ജൂലൈ അവസാനത്തോടെ കൗമാരക്കാരിയെ രാജ്യത്ത്‌ വേശ്യാവൃത്തിക്കായി എത്തിച്ചിരുന്നെന്നും പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. ആഗസ്റ്റ്‌ അവസാനത്തോടെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസിന്‌ കഴിഞ്ഞു. തുടര്‍ന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥന്‍ ധനികനായ ഉപഭോക്താവ്‌ ചമഞ്ഞ്‌ മൂന്ന്‌ ദിവസത്തേക്ക്‌ പെണ്‍കുട്ടിയെ സംഘത്തിന്‍െറ പക്കല്‍ നിന്ന്‌ വാങ്ങുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

രേഖകളില്‍ എസ്‌.എം. എന്ന്‌ പേരുള്ള പെണ്‍കുട്ടിയുമായി ചേര്‍ന്ന്‌ ഇടപാടുകാരന്‍ ചമഞ്ഞ്‌ പൊലീസ്‌ നടത്തിയ ഓപറേഷനാണ്‌ വിജയം കണ്ടത്‌. പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച്‌ സംഘത്തിന്‌ നേതൃത്വം നല്‍കുന്ന, പൊലീസ്‌ രേഖകളില്‍ എഫ്‌.എം എന്ന്‌ പേരുള്ള സ്‌ത്രീയെ പിടികൂടാന്‍ പൊലീസിന്‌ കഴിഞ്ഞു. ഇവരാണ്‌ പെണ്‍കുട്ടിയെ നാട്ടില്‍ നിന്ന്‌ കൊണ്ടുവന്നതെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ സഹായിക്കുന്ന രണ്ട്‌ പുരുഷന്മാരെ ഉടനെയും മറ്റ്‌ രണ്ട്‌ പുരുഷന്മാരെ ഈ മാസമാദ്യവും പിടികൂടാന്‍ പൊലീസിന്‌ കഴിഞ്ഞു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സംഘം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക