Image

ഖുര്‍ആന്‍ ഷരീഫിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ പുറത്തിറങ്ങി

ജാഫറലി പാലക്കോട്‌ Published on 19 September, 2012
ഖുര്‍ആന്‍ ഷരീഫിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ പുറത്തിറങ്ങി
മദീന: വിശുദ്ധ ഗ്രന്ധമായ ഖുര്‍ആന്‍ ഷരീഫിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ പുറത്തിറങ്ങി. മദീന ആസ്ഥാനമായുള്ള വിശുദ്ധ ഖുര്‍ആന്‍ ഷരീഫ്‌ അച്ചടിക്കുന്ന കിംഗ്‌ ഫഹദ്‌ കേംപ്ലക്‌സ്‌ ആണ്‌ ഡിജിറ്റല്‍ ഫോര്‍മാറ്റ്‌ പുറത്തിറക്കിയിട്ടുള്ളത്‌.

എല്ലാ മുസ്‌ലിംങ്ങള്‍ക്കും ഖുര്‍ആന്‍ പ്രതിയും അതിന്റെ തര്‍ജ്ജമയും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്‌ ഡിജിറ്റല്‍ വേര്‍ഷന്‍ പുറത്തിറക്കിയതെന്ന്‌ കിംഗ്‌ ഫഹദ്‌ കേംപ്‌ളക്‌സ്‌ സെക്രട്ടറി ഡോ. മുഹമ്മദ്‌ സലീം ബിന്‍ ഷാദിദ്‌ അല്‍ ഖൂഫി അറിയിച്ചു. http://dm.qurancomplex.gov.sa എന്ന സൈറ്റില്‍ ലോഞ്ച്‌ ചെയ്‌താല്‍ ഇവ സൗജന്യമായി ലഭിക്കും.
ഖുര്‍ആന്‍ ഷരീഫിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക