Image

കേരള അസോസിയേഷന്‍ ഓഫ് ന്യുജഴ്‌സിയുടെ ഓണാഘോഷം 29 ശനിയാഴ്ച

Published on 18 September, 2012
കേരള അസോസിയേഷന്‍ ഓഫ് ന്യുജഴ്‌സിയുടെ ഓണാഘോഷം  29 ശനിയാഴ്ച
ന്യുജഴ്‌സി: കേരള അസോസിയേഷന്‍ ഓഫ് ന്യുജഴ്‌സിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 29 ശനിയാഴ്ച നടത്തുന്നു. ഈസ്റ്റ് ബ്രണ്‍സ് വിക്ക് പെര്‍ഫോമിങ് ആര്‍ട് സെന്ററില്‍ (200 Rues Lane, East Brunswick, NJ-08816) ഉച്ചക്ക് 12ന് ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മാവേലിയെ ഘോഷയാത്രയായി സ്‌റ്റേജിലേക്ക് ആനയിക്കുന്നതും തുടര്‍ന്ന് കൈകൊട്ടിക്കളി മുതലായ പരിപാടികള്‍ അരങ്ങേറുന്നതുമാണ്.

പൊതുസമ്മേളനത്തിനുശേഷം കലാപരിപാടികള്‍ നടക്കും. ന്യുയോര്‍ക്ക്- ന്യുജഴ്‌സി മേഖലയിലെ പ്രഗത്ഭരായ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഡാന്‍സ് ട്രൂപ്പുകളുടെ നൃത്തവിരുന്നും ഓണം കേന്ദ്രീകരിച്ചുള്ള ചിത്രീകരണവും ഉണ്ടാവും. തുടര്‍ന്ന് ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയ ഗാനമേള. അമേരിക്കയിലെ ജോഷി, തഹ്‌സീന്‍, ജ്യോതിസ്, ശാലിനി, സബിത, സുമ നായര്‍ എന്നീ ഗായകര്‍ നയിക്കുന്ന ഗാനമേളയില്‍ മെലഡികളും ഫാസ്റ്റ് നമ്പരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മീഡിയാ ആന്‍ഡ് പബ്ലിസിറ്റിയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം തങ്കമണി അരവിന്ദന്‍ അറിയിച്ചു. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. പരിപാടികളുടെ നടത്തിപ്പിന് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജയിംസ് മുക്കാടന്‍ ആണ് ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍. സ്വപ്നാ രാജേഷ് കോ-കണ്‍വീനര്‍. മാലിനി നായര്‍ പ്രസിഡന്റായ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റെടുത്തതിനുശേഷമുള്ള ആദ്യ പരിപാടി എന്ന നിലയില്‍ ഓണാഘോഷം മികച്ചതാക്കാനുളള ശ്രമത്തില്‍ കമ്മിറ്റിയംഗങ്ങളായ ജനറല്‍ സെക്രട്ടറി - സണ്ണി വാളിപ്ലാക്കല്‍, ട്രഷറര്‍- അലക്‌സ് മാത്യു, വൈസ് പ്രസിഡന്റ് - ജയപ്രകാശ് കുളമ്പില്‍, ജോയിന്റ് സെക്രട്ടറി - പ്രഭുകുമാര്‍, ജോയിന്റ് ട്രഷറര്‍- ജയിംസ് പി. ജോര്‍ജ്, ചാരിറ്റി അഫയേഴ്‌സ് -സ്മിതാ മനോജ്, മീഡിയ അഫയേഴ്‌സ് - തങ്കമണി അരവിന്ദന്‍, സോഷ്യല്‍ അഫയേഴ്‌സ്- ഹരികുമാര്‍ രാജന്‍, കള്‍ച്ചറല്‍ അഫയേഴ്‌സ്- ആഷ്‌ലി ജോസഫ്, യൂത്ത് അഫയേഴ്‌സ് - ഡാനി ജോസഫ്,
ഷീല ശ്രീകുമാര്‍, അനിയന്‍ ജോര്‍ജ്, ജിബി തോമസ്‌ എന്നിവരും പ്രവര്‍ത്തിക്കുന്നു.

ട്രസ്‌ററി ബോര്‍ഡ് അംഗങ്ങളായി ചെയര്‍മാന്‍ - ഡോ. ഷോണ്‍ ഡേവിസ്, ഷീലാ ശ്രീകുമാര്‍, റെജി ജോര്‍ജ്, എ. സി. ജയിംസ്, അലക്‌സ് ജോര്‍ജ്, ജയിംസ് മുക്കാടന്‍, രുഗ്മിണി പത്മകുമാര്‍ എന്നിവരും സേവനമനുഷ്ഠിക്കുന്നു.
വിവരങ്ങള്‍ക്ക്: kanj.org
732 501 8647
908 966 3701
973 464 1717
848 228 0908
732 725 2962
973 985 8432
609 213 0301
732 283 0285
കേരള അസോസിയേഷന്‍ ഓഫ് ന്യുജഴ്‌സിയുടെ ഓണാഘോഷം  29 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക