Image

ഹ്യൂസ്റ്റനില്‍ ഏഷ്യന്‍ കത്തോലിക്കരുടെ ഏഷ്യന്‍ മാസ്(കുര്‍ബ്ബാന) ഒക്‌ടോബര്‍ 7ന്

എ.സി. ജോര്‍ജ്ജ് Published on 18 September, 2012
ഹ്യൂസ്റ്റനില്‍ ഏഷ്യന്‍ കത്തോലിക്കരുടെ ഏഷ്യന്‍ മാസ്(കുര്‍ബ്ബാന) ഒക്‌ടോബര്‍ 7ന്
ഹ്യൂസ്റ്റന്‍ : ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനില്‍ വസിക്കുന്ന ഏഷ്യന്‍ കത്തോലിക്കാ വംശജരുടെ വിശുദ്ധ കുര്‍ബ്ബാന ഒക്‌ടോബര്‍ 7ന് ഞായറാഴ്ച ആയിരിക്കും. ഇന്ത്യാ, കൊറിയാ, ചൈനീസ്, വിയറ്റ്‌നാം, ഇന്തോനേഷ്യാ, ഫിലിപ്പൈന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ പേരുകളുള്ള ഏഷ്യന്‍ അമേരിക്കന്‍ കത്തോലിക്കര്‍ ഒരുമിച്ച് നടത്തുന്ന 17-#ാമത് വര്‍ഷത്തെ കുര്‍ബ്ബാനയാണിത്. ഇതൊരു ഏഷ്യന്‍ കത്തോലിക്കരുടെ യൂണിറ്റി ഡെ ആയി ഏഷ്യന്‍ കത്തോലിക്കര്‍ കണക്കാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യയിലെ വൈവിധ്യമേറിയ സാംസ്‌ക്കാരിക ആചാരങ്ങളേയും വിശ്വാസങ്ങളേയും ഒരേ ചരടില്‍ കോര്‍ത്തിണക്കി കത്തോലിക്കാ തിരുസഭയുടെ വിശുദ്ധ കുര്‍ബ്ബാന ഹ്യൂസ്റ്റന്‍ - ഗാല്‍വസ്റ്റന്‍ അതിരൂപതാധ്യക്ഷന്‍ കാര്‍ഡിനല്‍ മാര്‍ ഡിനാര്‍ഡൊയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അനേകം ഏഷ്യന്‍ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും നടത്തും. ബിഷിപ്പ് ജോര്‍ജ് ഷെല്‍സും കുര്‍ബ്ബാനയില്‍ കാര്‍മ്മികനായിരിക്കും.

കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകളും തിരുകര്‍മ്മങ്ങളും, സുവിശേഷ വായനകളും വിവധ ഏഷ്യന്‍ ഭാഷകളിലായിരിക്കും. വിവിധ ഭാഷകളില്‍ തന്നെ ആലപിക്കും. ഓരോ ഏഷ്യന്‍ വംശജരായ വിശ്വാസികളും അവരവരുടെ നാട്ടിലെ ദേശീയ വേഷത്തിലൊ അല്ലെങ്കില്‍ അവരവരുടെ നാട്ടില്‍ പ്രചുര പ്രചാരണമുള്ള വസ്ത്രങ്ങളിലോ ആയിരിക്കും പരിപാടികളില്‍ സംബന്ധിക്കുക. കാത്തോലിക്കാ തിരുസഭയിലെ വൈവിധ്യത്തില്‍ ഏകത്വവും സാഹോദര്യവും വിളിച്ചോതുന്നതായിരിക്കും അന്നത്തെ എല്ലാ തിരുകര്‍മ്മങ്ങളും. കുടുംബങ്ങള്‍ ഒരുമയോടെ യേശുവില്‍ എന്നതാണ് ഇക്കൊല്ലത്തെ ഏഷ്യന്‍ കത്തോലിക്കാ മതവിശ്വാസികളുടെ യൂണിറ്റി ദിവസത്തിന്റെ പ്രത്യേക.

ഇക്കൊല്ലത്തെ ഏഷ്യന്‍ കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കുന്നത് ഹ്യൂസ്റ്റനിലെ എല്ലാ റൈറ്റിലും പെട്ട ഇന്ത്യന്‍ കത്തോ
ലിക്കരും, ഐ.സി.എച്ച്(ഇന്ത്യന്‍ കാത്തോലിക്‌സ് ഓഫ് ഹ്യൂസ്റ്റന്‍ എന്ന സംഘടനയുമാണ്. റവ. ഫാദര്‍ ജോസഫ് കല്ലാടന്‍ സ്പിരിച്ച്വല്‍ വര്‍ക്കറും ജോണ്‍ കുന്നക്കാട്ട് സംഘടനയുടെ പ്രസിഡന്റുമാണ്. ഹ്യൂസ്റ്റിലെ ചരിത്രപ്രസിദ്ധമായ വിയറ്റ്‌നാമീസ് മാര്‍ട്ടയേഴ്‌സ് കത്തോലിക്കാ ദേവാലയത്തിലാണ് ഏഷ്യന്‍ മാസ്. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഘോഷയാത്രക്കുശേഷം ജപമാലയായിരിക്കും. അതിനുശേഷമാണ് വിശുദ്ധ കുര്‍ബ്ബാന. അതിനുശേഷം വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ തനതായ കലാപരിപാടികള്‍ നടക്കും. തുടര്‍ന്ന് വൈവിധ്യമേറിയ ഏഷ്യന്‍ വിഭവങ്ങളടങ്ങിയ സ്വാദിഷ്ടമായ അത്താഴമായിരിക്കും. ഏഷ്യന്‍ കത്തോലിക്കരുടെ സംയുക്തമായ ഈ കുര്‍ബ്ബാനയിലേക്കും മറ്റു ചടങ്ങുകളിലേക്കും സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. വിയറ്റ്‌നാം പശോഡയുടെ ശില്പഭംഗിയില്‍ പണിതീര്‍ത്ത ദേവാലയത്തിലെ അകത്തും പുറത്തുമുള്ള കൊത്തുപണികള്‍ അതിമനോഹരമാണ്. ചടങ്ങുകളിലെത്തുന്ന വന്‍ഭക്തജനങ്ങളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സന്നധസംഘം ചെയ്തുവരുന്നത്.

ഹ്യൂസ്റ്റനില്‍ ഏഷ്യന്‍ കത്തോലിക്കരുടെ ഏഷ്യന്‍ മാസ്(കുര്‍ബ്ബാന) ഒക്‌ടോബര്‍ 7ന്
ഏഷ്യന്‍ മാസ്-ഏഷ്യന്‍ കത്തോലിക്ക് കമ്മ്യൂണിറ്റി ഓര്‍ഗനയിസേഷന്റെ ലോഗൊ
ഹ്യൂസ്റ്റനില്‍ ഏഷ്യന്‍ കത്തോലിക്കരുടെ ഏഷ്യന്‍ മാസ്(കുര്‍ബ്ബാന) ഒക്‌ടോബര്‍ 7ന്
ഏഷ്യന്‍ മാസ്- കുര്‍ബ്ബാന നടക്കാന്‍ പോകുന്ന വിയറ്റ്‌നാമീസ് മാര്‍ട്ടയേഴ്‌സ് ചര്‍ച്ച്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക