Image

ടോം മാത്യൂസ് മാമിന്റെ വിശ്വസാഹിത്യ മത്സരത്തിന്റെ സാരഥി

തോമസ് പി. ആന്റണി Published on 17 September, 2012
ടോം മാത്യൂസ് മാമിന്റെ വിശ്വസാഹിത്യ മത്സരത്തിന്റെ സാരഥി
വാഷിംഗ്ഡണ്‍ ഡിസി: ചങ്ങമ്പുഴയുടെ അനശ്വര പ്രണയകാവ്യം, രമണനിലെ ഗ്രാമീണഭംഗിയെ സ്തുതിച്ചുകൊണ്ടുള്ള മലരണികാടുകള്‍ തിങ്ങിവിങ്ങി… എന്നു തുടങ്ങുന്ന വര്‍ണ്ണനയും കുമാരനാശാന്റെ കരുണയില്‍കൂടി "സമയമായില്ലപോലും സമയമായില്ലപോലും, കടമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴി"എന്ന വാസവദത്തയുടെ രോദനവും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് പ്രൊഫസര്‍ കെ.എം. തരകന്‍ (മുന്‍ സാഹിത്യ അക്കാഡമി ചെയര്‍മാന്‍) പ്രൊഫസര്‍ എം.കെ. സാനു എന്നീ പ്രഗത്ഭരുടെ പ്രശംസ നേടിയ സാഹിത്യ പ്രേമി ടോം മാത്യൂസ് ഇപ്പോള്‍ മാമിന്റെ (മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാന്‍ഡ്) വിശ്വസാഹിത്യ മത്സരത്തിന്റെ തലവനാണ്.

ഇന്നത്തെ സാഹിത്യ വേദിയുടെ മുന്നണിയില്‍ നില കൊള്ളുന്ന സുനിത ടി.വി, ഷീല മോന്‍സ് മുരിക്കന്‍, എം.കെ. രജനി എന്നിവരോട് സഹകരിച്ച് ടോം ഏഴു മലയാളം നോവലുകള്‍ രചിച്ചിട്ടുണ്ട്. ഫൊക്കാനയുടെയും, മാമിന്റേയും അവാര്‍ഡുകള്‍ നേടിയിട്ടുള്ള രചയിതാവാണ് ടോം. കേരളത്തിലെ സാഹിത്യരംഗത്ത് തലപ്പെടുള്ള നേതാക്കന്മാരായ എം.കെ.സാനു, ഡോ.എന്‍.പി.ഷീല സക്കറിയ, മധു നായര്‍, സീമ മേനോന്‍ (ഇംഗ്ലണ്ട്) എന്നിവരുടെ ഹൃദയംഗമായ ആസ്വദനവും അംഗീകാരവും ടോമിന്റെ കൃതികള്‍ക്ക് ലഭിച്ചു കഴിഞ്ഞു.

ടോമിന്റെ രണ്ടാം ഇംഗ്ലീഷ് നോവല്‍ ദേവദാസി-ഒരു കന്യാസ്ത്രീയുടെ കഥ അമേരിക്കന്‍ പ്രസ്സില്‍ നിന്നും ഉടന്‍ പുറത്തു വരും. ഈ നോവലിന്റെ പ്രകാശനം സെപ്റ്റംബര്‍ 29ന് വാഷിംഗ്ഡണ്‍ ഡിസിയില്‍ വെച്ച് മാമിന്റെ അവാര്‍ഡ് മേളയില്‍ നടത്തപ്പെടും.

ലോകമെംമ്പാടുമുള്ള സാഹിത്യപ്രമികളുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മാമില്‍കൂടി ടോം പരിശ്രമിക്കുന്നു. മാമിന്റെ സുപ്രധാന നേതാക്കളായ തോമസ് പി. ആന്റണിയും ജോസഫ് പോത്തനും ആഗോള തലത്തില്‍ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ടോമിനു പിന്തുണ നല്‍കുന്നത് ടോം അഭിമാനപൂര്‍വ്വം അനുസ്മരിക്കുന്നു.
ടോം മാത്യൂസ് മാമിന്റെ വിശ്വസാഹിത്യ മത്സരത്തിന്റെ സാരഥി
TOM MATHEWS
ടോം മാത്യൂസ് മാമിന്റെ വിശ്വസാഹിത്യ മത്സരത്തിന്റെ സാരഥി
MAM LOGO ADOPTED FOR 2012 AWARD MELA &10TH ANNIVERSARY CELEBRATION
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക