Image

സുനിത വില്യംസ് ബഹിരാകാശ നിലയ അധിപ

Published on 17 September, 2012
സുനിത വില്യംസ് ബഹിരാകാശ നിലയ അധിപ
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ഗഗനചാരി സുനിത വില്യംസ് ഇനി ബഹിരാകാശനിലയത്തിന്റെ (ഇന്റര്‍നാഷനല്‍ സ്‌പെയ്‌സ് സ്‌റ്റേഷന്‍)അധിപ. ജൂലൈ 15ന് ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ച സുനിത വില്യംസ് കഴിഞ്ഞദിവസമാണ് നിലയത്തിന്റെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തത്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും അടക്കമുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നിര്‍മിച്ച ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം ഇനി സുനിതയുടെ കരങ്ങളില്‍. ഇതാദ്യമായാണ് ഒരു വനിത ഈ പദവിവഹിക്കുന്നത്.

മൊത്തം ആറുപേരാണ് നിലയത്തില്‍ താമസിച്ച് ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ 125 ദിവസം നിലയത്തില്‍ ചെലവഴിച്ചതിനു ശേഷം തിങ്കളാഴ്ച ഭൂമിയില്‍ മടങ്ങിയെത്തി. നിലവിലെ കമാന്‍ഡറും ഇക്കൂട്ടത്തില്‍പെടും.

46കാരിയായ സുനിത വില്യംസ് ഏറ്റവും കൂടുതല്‍ നേരം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോഡിനുടമയാണ്. ഇത് രണ്ടാംതവണയാണ് സുനിത ബഹിരാകാശ നിലയത്തിലെത്തുന്നത്.

സുനിത വില്യംസ് ബഹിരാകാശ നിലയ അധിപ
125 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ റഷ്യന്‍ ഗഗന ചാരി സെര്‍ജി റെവിനെ സോയൂസ് പേടകത്തില്‍ നിന്ന് ഇറങ്ങാന്‍ സഹായിക്കുന്ന സഹപ്രവര്‍ത്തകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക