Image

ന്യൂയോര്‍ക്കില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ അറസ്റ്റില്‍

Published on 17 September, 2012
ന്യൂയോര്‍ക്കില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ അറസ്റ്റില്‍
ന്യൂയോര്‍ക്: വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ 50 പ്രക്ഷോഭകരെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ്‌ചെയ്തു. വാര്‍ഷികത്തോടനുബന്ധിച്ച നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

മന്‍ഹാട്ടനിലെ സുക്കോട്ടി പാര്‍ക്കില്‍ കഴിഞ്ഞദിവസം 300ഓളം പേര്‍ പ്രകടനം നടത്തിയിരുന്നു. ഇവിടെനിന്നാണ് കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതിനിടെ, ന്യൂയോര്‍ക് സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഉപരോധിക്കുമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. ബങ്കര്‍മാരെ ജനകീയ അറസ്റ്റിന് വിധേയമാക്കുമെന്നും അവര്‍ അറിയിച്ചു.

ന്യൂയോര്‍ക്കില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക