Image

സൗദിയില്‍ വാഹനാപകടം: 13 പേര്‍ മരിച്ചു

Published on 16 September, 2012
സൗദിയില്‍ വാഹനാപകടം: 13 പേര്‍ മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. സൗദിയിലെ അല്‍ ജുബൈയില്‍ ബസ്സും ടാങ്കറും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. എന്നാല്‍ മലയാളില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല.

അപകടത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റ വരെ വിവിധ ആസ്‌പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. സാപ്‌ട്രോപ്പ്‌ എന്ന കമ്പനിയിലെ ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന തൊഴിലാളികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തെ തുടര്‍ന്ന്‌ ബസ്സിന്‌ തീപിടിച്ചതാണ്‌ മരണസംഖ്യ ഉയരാന്‍ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക