Image

സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്‌ ഹൂസ്റ്റണിലെ പെയര്‍ലാന്റില്‍ പുതിയ ചാപ്‌റ്റര്‍

എ.സി. ജോര്‍ജ്‌ Published on 16 September, 2012
സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്‌ ഹൂസ്റ്റണിലെ പെയര്‍ലാന്റില്‍ പുതിയ ചാപ്‌റ്റര്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പെയര്‍ലാന്റിലുള്ള സെന്റ്‌ മേരീസ്‌ കാത്തലിക്‌ മിഷന്‍ സെന്ററില്‍ സെപ്‌റ്റംബര്‍ ഒമ്പതാം തീയതിയിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം മിഷന്‍ സെന്ററിന്റെ വികാരിയും ഹൂസ്റ്റണിലെ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ സ്‌പിരിച്വല്‍ ഡയറക്‌ടറുമായ റവ. ഫാ. ജേക്കബ്‌ ക്രിസ്‌റ്റിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച്‌ പെയര്‍ലാന്റിലെ സെന്റ്‌ മേരീസ്‌ കാത്തലിക്‌ മിഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച്‌ എസ്‌.എം.സി.സിയുടെ പുതിയ ചാപ്‌റ്റര്‍ ആരംഭിച്ചു.

എസ്‌.എം.സി.സി ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ആന്റണി ചെറു, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ചാക്കോ കല്ലുകുഴി എന്നിവര്‍ എസ്‌.എം.സി.സിയുടെ മാര്‍ഗ്ഗരേഖകളെക്കുറിച്ച്‌ വിശദീകരിച്ചു. തുടര്‍ന്ന്‌ എസ്‌.എം.സി.സി പെയര്‍ലാന്റ്‌ ചാപ്‌റ്ററിന്റെ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌- ഫെര്‍ണാണ്ടസ്‌ ചിറയത്ത്‌, വൈസ്‌ പ്രസിഡന്റ്‌- സന്തോഷ്‌ ഐപ്പ്‌, സെക്രട്ടറി- ജോബിമോന്‍ ജോസഫ്‌, ജോയിന്റ്‌ സെക്രട്ടറി- മേരി പുന്നക്കോട്ടില്‍, ട്രഷറര്‍ - ചാക്കോ സിബി, ജോയിന്റ്‌ ട്രഷറര്‍ - ജോസഫ്‌ ജോസഫ്‌, കമ്മിറ്റിയിലേക്ക്‌ ജോയി കാഞ്ഞിരത്തിങ്കല്‍, എല്‍സി കാഞ്ഞിരത്തിങ്കല്‍, ജോര്‍ജ്‌ കന്യാക്കോണില്‍, ലില്ലി കാച്ചപ്പിള്ളി, യുവജന പ്രതിനിധികളായി ലിബിന്‍ കാച്ചപ്പള്ളി, ജിയോ പുന്നക്കോട്ടില്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ഹൂസ്റ്റണിലെ സെന്റ്‌ ജോസഫ്‌ കാത്തലിക്‌ ചര്‍ച്ച്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്‌.എം.സി.സി ചാപ്‌റ്റര്‍ ഭാരവാഹികളായ ജോസ്‌ ചെട്ടിപറമ്പില്‍, ടോം കുന്തറ, ബോസ്‌ കുര്യന്‍, സാബു ചാക്കോ, പെയര്‍ലാന്റ്‌ സെന്റ്‌ മേരീസ്‌ മിഷന്‍ സെന്ററിലെ കൈക്കാരന്‍ സിബി മുണ്ടയ്‌ക്കല്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിലും യോഗത്തിലും നേതൃത്വം നല്‍കി.

ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ പ്രസിഡന്റും ടെക്‌സാസ്‌ റീജിയന്‍ എസ്‌.എം.സി.സി കോര്‍ഡിനേറ്ററുമായ ആന്റണി ചെറു പുതിയ ചാപ്‌റ്ററിനേയും അംഗങ്ങളേയും സ്വാഗതം ചെയ്‌തു.

ഒക്‌ടോബര്‍ ആറാം തീയതി ഡാളസിലെ സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ചില്‍ നടക്കാനിരിക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ റീജിയണല്‍ സമ്മേളനത്തിലേക്കും കോണ്‍ഫറന്‍സിലേക്കും അദ്ദേഹം ഏവരേയും പ്രത്യേകിച്ച്‌ പുതിയ പെയര്‍ലാന്റ്‌ ചാപ്‌റ്ററിന്റേയും സഹായ സഹകരണങ്ങളും സാന്നിധ്യവും അഭ്യര്‍ത്ഥിച്ചു. അടുത്തതായി ഒക്കലഹോമ ഹോളി ഫാമിലി കാത്തലിക്‌ ചര്‍ച്ചില്‍ കൂടുന്ന സമ്മേളനത്തില്‍ വെച്ച്‌ അവിടെയും എസ്‌.എം.സി.സിയുടെ മറ്റൊരു ചാപ്‌റ്റര്‍ ആരംഭിക്കുന്ന കാര്യം അറിയിച്ചു. പെയര്‍ലാന്റ്‌ ചാപ്‌റ്ററിലെ പുതിയ പ്രസിഡന്റ്‌ ഫെര്‍ണാണ്ടസ്‌ ചിറയത്തിന്റെ നന്ദി പ്രസംഗത്തിനും സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. ജേക്കബ്‌ ക്രിസ്റ്റിയുടെ അനുഗ്രഹ പ്രഭാഷണത്തിനും ശേഷം യോഗം സമാപിച്ചു.
സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്‌ ഹൂസ്റ്റണിലെ പെയര്‍ലാന്റില്‍ പുതിയ ചാപ്‌റ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക