Image

ആണവായുധങ്ങള്‍ അമേരിക്ക നവീകരിക്കുന്നു

Published on 16 September, 2012
ആണവായുധങ്ങള്‍ അമേരിക്ക നവീകരിക്കുന്നു
വാഷിങ്ടണ്‍: ആണവ നിരായുധീകരണത്തിന് അന്യരാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം തുടരുന്ന അമേരിക്ക സ്വന്തം ആണവായുധ ശേഖരം നവീകരിക്കുന്നു. പഴക്കംചെന്ന ആണവായുധങ്ങള്‍ പുതുക്കി കാര്യക്ഷമതയും പ്രഹരശേഷിയും വര്‍ധിപ്പിക്കാനുള്ള ഈ സമഗ്രപദ്ധതിക്ക് ചരിത്രത്തിലെ ഏറ്റവും ഭീമമായ ചെലവാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.5113 ആണവത്തലപ്പുകളാണ് ഇപ്പോള്‍ അമേരിക്കയുടെ കൈവശമുള്ളത്. ഇവ പരിഷ്‌കരിക്കുന്നതിനോടൊപ്പം ഇവ വിക്ഷേപിക്കുന്നതിനുള്ള സാമഗ്രികളും പുതുക്കിപ്പണിയും.

ഇവയില്‍ 1361 ബോംബുകള്‍ നവീകരിക്കാന്‍ മാത്രം 100 കോടി ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്നു. നവീകരണത്തിന് അഞ്ചുവര്‍ഷത്തെ കാലദൈര്‍ഘ്യവും അനിവാര്യമാണ്. ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ലബോറട്ടറികളുടെ നവീകരണത്തിന് 880 കോടി ഡോളറിന്റെ ചെലവാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ആണവ മുങ്ങിക്കപ്പലുകള്‍, പോര്‍ വിമാനങ്ങള്‍ എന്നിവയും കൂടുതല്‍ പ്രവര്‍ത്തനക്ഷമതക്കായി നവീകരിക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക