Image

ഇറാന്റെ ആണവ നിര്‍മാണശേഷി തടയുമെന്ന് അമേരിക്ക

Published on 16 September, 2012
ഇറാന്റെ ആണവ നിര്‍മാണശേഷി തടയുമെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഇറാന്റെ ആണവ പദ്ധതികള്‍ അമേരിക്കയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് വൈറ്റ്ഹൗസ്. ഇറാന്‍ ആണവായുധം വികസിപ്പിക്കാന്‍ ശ്രമിക്കുന്നപക്ഷം അത് തടയാനുള്ള ശേഷി അമേരിക്കക്കുണ്ടെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി വ്യക്തമാക്കി.

സ്വന്തം ഉത്തരവാദിത്തങ്ങളെ ഗൗരവപൂര്‍വം നിറവേറ്റാന്‍ ഇറാന്‍ ശ്രദ്ധിക്കണമെന്ന് കാര്‍ണി ആവശ്യപ്പെട്ടു. ആണവ നിര്‍മാണകേന്ദ്രം പാടെ ഉപേക്ഷിക്കാനും ഇറാന്‍ തയാറാകണം. ആണവായുധ നിര്‍മാണത്തിന് മുതിരുന്നത് മാരക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ ഇറാന് മുന്നറിയിപ്പു നല്‍കിയ കാര്യം വൈറ്റ് ഹൗസ് സെക്രട്ടറി ഓര്‍മിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക