Image

റീജിയണല്‍ ചാമ്പ്യന്‍ഷിപ്പ്‌ ചിക്കാഗോ മാര്‍ത്തോമ്മ യുവജനസഖ്യത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2012
റീജിയണല്‍ ചാമ്പ്യന്‍ഷിപ്പ്‌ ചിക്കാഗോ മാര്‍ത്തോമ്മ യുവജനസഖ്യത്തിന്‌
ചിക്കാഗോ: മാര്‍ത്തോമ്മ യുവജനസഖ്യം നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ മിഡ്‌-വെസ്റ്റ്‌ റീജിയണല്‍ കലാമേള ഡിട്രോയിറ്റ്‌ മാര്‍ത്തമ്മ പള്ളിയില്‍ നടന്നു. മിഡ്‌-വെസ്റ്റ്‌ റീജിയണില്‍ ഉള്‍പ്പെടുന്ന വിവിധ യുവജനസഖ്യം ശാഖകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത കലാമേളയില്‍ ചിക്കാഗൊ മാര്‍ത്തോമ്മ യുവജനസഖ്യം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടി. റവ. ഡാനിയേല്‍ തോമസിന്റെ നേതൃത്വത്തില്‍ കലാമേളയില്‍ പങ്കെടുത്ത ചിക്കാഗൊ മാര്‍ത്തോമ്മ യുവജനസഖ്യം സോളോ പുരുഷവിഭാഗത്തില്‍ ലിബോയ്‌ തോപ്പില്‍, മോന്‍സി ചാക്കൊ എന്നിവരും സോളോ വനിത വിഭാഗത്തില്‍ മെറിന്‍ ഡാനിയേലും പ്രസംഗ മത്സരത്തില്‍ വിനോദ്‌ വര്‍ക്ഷീസും വിജയികളായി.

ഗ്രൂപ്പ്‌ സോംഗ്‌, ബൈബിള്‍ ക്വിസ്‌ മത്സരങ്ങളിലും ചിക്കാഗൊ മാര്‍ത്തോമ്മ യുവജനസഖ്യം ടീം വിജയികളായി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടിയ ചിക്കാഗോ മാര്‍ത്തോമ്മ യുവജനസഖ്യത്തെ ഭദ്രാസന എപ്പിസ്‌ക്കോപ്പ അഭിവമ്പ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. കെ. ഇ. ഗീവര്‍ഗീസ്‌, ഭദ്രാസന കൗണ്‍സില്‍ അംഗം അലന്‍ ജോണ്‍ ചെന്നിത്തല എന്നിവര്‍ അഭിനന്ദിച്ചു. മിഡ്‌-വെസ്റ്റ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലിബോയ്‌ തോപ്പില്‍ അറിയിച്ചതാണ്‌.
റീജിയണല്‍ ചാമ്പ്യന്‍ഷിപ്പ്‌ ചിക്കാഗോ മാര്‍ത്തോമ്മ യുവജനസഖ്യത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക