Image

26-ാമത്‌ സി.എസ്‌.ഐ നോര്‍ത്ത്‌ അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ്‌ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2012
26-ാമത്‌ സി.എസ്‌.ഐ നോര്‍ത്ത്‌ അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ്‌ സമാപിച്ചു
ന്യൂയോര്‍ക്ക്‌: 26-ാമത്‌ സി.എസ്‌.ഐ നോര്‍ത്ത്‌ അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ്‌ സമാപിച്ചു. ഒര്‍ലാന്റോയിലെറോസിന്‍ പ്ലാസാ ഹോട്ടലില്‍ ജൂലൈ 5-8 വരെ നടത്തപ്പെട്ട കോണ്‍ഫറന്‍സിന്‌, ന്യൂയോര്‍ക്കിലുള്ള ജൂബിലി മെമ്മോറിയന്‍ ചര്‍ച്ചാണ്‌ ആതിഥ്യം അരുളിയത്‌.

പ്രാര്‍ത്ഥനാ നിര്‍ഭരവും ലളിതവുമായിരുന്ന ഉത്‌ഘാടന സമ്മേളനത്തില്‍ സി.എസ്‌.ഐ. മോഡറേറ്റര്‍ മോസ്റ്റ്‌ റവ. ജി. ദേവകടാക്ഷം അദ്ധ്യക്ഷനായിരുന്നു. അദ്ദേഹത്തോടു ചേര്‍ന്ന്‌ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിര്‍വ്വഹിച്ച സി.എസ്‌.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ്‌ റവ. ജി. ദൈവാശിര്‍വ്വാദം, മദ്ധ്യകേരള മഹായിടവക ബിഷപ്പ്‌ റൈറ്റ്‌ റവ. തേമസ്‌ കെ. ഉമ്മന്‍, ദക്ഷിണ കേരള മഹായിടവക ബിഷപ്പ്‌ റൈറ്റ്‌ റവ. ധര്‍മ്മരാജ്‌ റസാലം, ഡോ. സൂസന്‍ തോമസ്‌ എന്നിവര്‍ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും, സന്ദേശം കൊണ്ടും വേദിയെ അനുഗ്രഹീതമാക്കി. ?God?s Ancient Future ? A call to dynamic discipleship? എന്ന ചിന്താവിഷയം, പങ്കെടുക്കുന്നവരില്‍ ആത്മീയ ഉണര്‍വ്വിന്‌ ഉതുകട്ടെ എന്ന്‌ എല്ലാവരും ആശംസിച്ചു.

സമ്മേളനത്തില്‍ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും സി.എസ്‌.ഐ ജൂബിലി ചര്‍ച്ച്‌ ഇടവക വികാരി റവ. സി. എം. ഈപ്പന്‍ ആശംസകള്‍ അര്‍പ്പിച്ചു. കോണ്‍ഫറന്‍സിനോട്‌ അനുന്ധിച്ച്‌ പ്രസിദ്ധീകരിച്ച സുവനീര്‍, സുവനീര്‍ കണ്‍വീനര്‍ ശ്രീ ഷൈനു ജി. തോമസ്‌ അവതരിപ്പിക്കുകയും, ആയതിന്റെ പ്രകാശനകര്‍മ്മം സി.എസ്‌.ഐ. ഡപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ്‌ റവ. ജി. ദൈവാശിര്‍വ്വാദം, ബിഷപ്പ്‌ റൈറ്റ്‌ റവ. ധര്‍മ്മരാജ്‌ റസാലത്തിനു നല്‍കി നിര്‍വ്വഹിക്കുകയും ചെയ്‌തു. കോണ്‍ഫറന്‍സിന്റെ ചിന്താവിഷയത്തെ തന്റെ ലളിതമായ ശൈലികൊണ്ട്‌ അതിന്റെ അര്‍ത്ഥവ്യാപ്‌തി പ്രസരിപ്പിക്കുവാന്‍ കീനോട്ട്‌ സ്‌പീക്കറായി എത്തിയ പ്രഫ. ചിത്രാ കോവൂരിന്‌ കഴിഞ്ഞു എന്നത്‌ പ്രശംസനീയമാണ്‌.

ലണ്ടനിലെ ബ്രസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും, ക്യൂന്‍ എലിസബേത്തിന്റെ പേഴ്‌സണല്‍ചാപ്ലയിനുമായ റവ. കാനന്‍ ജോര്‍ജ്ജ്‌ കോവൂര്‍, ലോസ്‌ ഏന്‍ജന്‍സിലെ സെന്റ്‌ പീറ്റേഴ്‌സ്‌ സി.എസ്‌. ഐ. സഭയുടെ വികാരിയും, ബാംഗ്ലൂര്‍ യുണൈറ്റഡ്‌ തിയോളജിക്കല്‍ കോളജിലെ പ്രൊഫസറായുംസേവനമനുഷ്‌ഠിക്കുന്ന റവ. ഡോ. ജോര്‍ജ്ജ്‌ ഉമ്മന്‍, ഷിക്കാഗോയിലെ അസറ്റ്‌ ബേയ്‌സ്‌ഡ്‌ കമ്മ്യൂണിറ്റി
ഡവലപ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫാക്കല്‍റ്റി അംഗമായിരിക്കുന്ന പാസ്റ്റര്‍ ഡാമന്‍ ലിന്‍ച്‌ എന്നിവര്‍ മുതിര്‍ന്നവരുടെ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കി.

യുവതീ യുവാക്കളുടെ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ പാസ്റ്റര്‍ ബ്രാഡ്‌ കോളി ആയിരുന്നു.അനേകം യുവതീ യുവാക്കളെ ക്രിസ്‌തുവിങ്കലേക്ക്‌ ആകൃഷ്‌ടരാക്കാന്‍ ഈ സെഷനുകളിലൂടെസാധിച്ചു എന്ന്‌ നിസ്സംശയം പറയാം. എല്ലാ പ്രായത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേകം വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുവാനും, ദൈവസാന്നിദ്ധ്യത്താല്‍ അവ ഏറെ അനുഗ്രഹിക്കപ്പെട്ടവ ആയിരുന്നു എന്നതും ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയായിരുന്നു.

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗിന്‌ നേതൃത്വം കൊടുത്ത ഡീക്കന്‍ ജേക്കബ്‌ ഫിലിപ്പ്‌, മിസ്റ്റര്‍ സാം ജോര്‍ജ്ജ്‌, ഹൈസ്‌കൂളിലും കോളജിലും പഠിക്കുന്ന യുവതീ യുവാക്കള്‍ക്ക്‌ നേതൃത്വം കൊടുത്ത പാസ്റ്റര്‍ ബ്രാഡ്‌ കോളി, പാസ്റ്റര്‍ നിതിന്‍ തോപ്‌സണ്‍, നേശമണി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റിലീജിയണ്‍ ആന്റ്‌ സൊസൈറ്റി നാഗര്‍കോവില്‍ പ്രസിഡന്റ്‌ റവ. ഡോ. നെഹമ്യാ തോംസണ്‍, സ്‌ത്രീകള്‍ക്ക്‌ നേതൃത്വം നല്‍കിയ ഡോ. മിസ്സസ്‌. സൂസന്‍ തോമസ്‌, മിസ്സസ്‌ ചിത്രാ കോവൂര്‍ എന്നിവര്‍ തങ്ങളുടെ ആശയ സമ്പന്നതകൊണ്ട്‌ കോണ്‍ഫറന്‍സിന്റെ നിറസാന്നിദ്ധ്യമായി.

കുട്ടുകളുടെ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കിയ മിസ്റ്റര്‍ ജിം പെര്‍ഡ്യൂ, മിസ്സിസ്‌ ഷാരോണ്‍ പെര്‍ഡ്യൂ,റവ. ഷാജി ജേക്കബ്‌ തോമസ്‌ (സെക്രട്ടറി, സി.എസ്‌.എസ്‌.എം കേരള), എന്നിവര്‍ ജീവിത ഗന്ധിയായ
നിമിഷങ്ങള്‍ കുരുന്നുകള്‍ക്ക്‌ നല്‍കി, അവരെ യേശുവിനായ്‌ ജീവിക്കുവാനുള്ള ആഹ്വാനം നല്‍കി.ജീവിതത്തിലെ സംഘര്‍ഷത്തിനും, പിരിമുറുക്കത്തിനും ആക്കം കുറയ്‌ക്കുവാനുള്ള ഉപാധികളായ സംഗീതവും യോഗയും ഈ കോണ്‍ഫറന്‍സിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു. സംഗീതവിരുന്നിന്‌
നേതൃത്വം നല്‍കിയ മി. ജെ.എം. രാജു, മിസ്സിസ്‌ ലതാ രാജു, യോഗ ക്ലാസ്സിന്‌ നേതൃത്വം നല്‍കിയഡോ. സന്തോഷ്‌ നന്ത്യാല്‍ എന്നിവരെ അഭിനന്ദിക്കുന്നു.

ക്വയര്‍ ഫെസ്റ്റ്‌, ബൈബിള്‍ ക്വിസ്‌, ബാസ്‌കറ്റ്‌ ബാള്‍, വോളി ബാള്‍, റ്റാലന്റ്‌ ഷോ എന്നിവയും ചുരുങ്ങിയ സമയത്തിനുള്ളില്‍ സമുചിതമായി നടത്തപ്പെട്ടു. ഇതില്‍ ഒന്നും രണ്ടുംസ്ഥാനങ്ങളില്‍ വിജയികളായവര്‍ക്ക്‌ സമാപന സമ്മേളനത്തില്‍ ട്രോഫികള്‍ നല്‍കി. കോണ്‍ഫറന്‍സിന്‌ ആതിഥേയരായിരുന്നു സി.എസ്‌.ഐ. ജൂബിലി മെമ്മോറിയല്‍ ചര്‍ച്ച്‌ ന്യൂയോര്‍ക്ക്‌ഇടവകയുടെ അശ്രാന്ത പരിശ്രമമായിരുന്നു `ഹോം ഫോര്‍ ഹോംലസ്സ്‌' എന്ന ചാരിറ്റി പ്രൊജക്‌റ്റ്‌. റാഫിള്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പ്‌ നടത്തുകയും ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹരായവര്‍ക്ക്‌ യഥാക്രമം ഏഷ്യക്കോ യൂറോപ്പിനോ 2 എയര്‍ടിക്കറ്റ്‌, ഐ-പാഡ്‌, ടിജിറ്റല്‍ ക്യാമറ എന്നീ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്‌തു.

ജൂലൈ 8-ാം തീയതി നടന്ന വിശുദ്ധ സംസര്‍ക്ഷ ശുശ്രൂഷയ്‌ക്ക്‌ അഭിവന്ദ്യ മോഡറേറ്റര്‍ നേതൃത്വംനല്‍കി. ബിഷപ്പന്‍മാരും ഏകദേശം ഇരുപത്തഞ്ചോളം അച്ചന്‍മാരും ശുശ്രൂഷയില്‍ സന്നിഹിതരായത്‌അവിസ്‌മരണീയമായ അനുഭവമായിരുന്നു. മോഡറേറ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ വച്ച്‌ കൗണ്‍സില്‍ ഭാരവാഹികളുടെ പ്രതിഷ്‌ഠാ ശുശ്രൂഷയും നടത്തപ്പെട്ടു. സമ്മേളനത്തില്‍പങ്കെടുത്ത എല്ലാവര്‍ക്കും കോണ്‍ഫറന്‍സിന്റെ കണ്‍വീനറായ ശ്രീ കോശി ജോര്‍ജ്ജ്‌ കൃതജ്ഞതരേഘപ്പെടുത്തി.

സുവനീര്‍, `ഹോം ഫോര്‍ ഹോംലസ്‌ പ്രൊജക്‌ട്‌' ഇവയ്‌ക്കുവേണ്ടി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സി.എസ്‌.ഐ. ജൂബിലി ചര്‍ച്ചിന്റെ ജോയിന്റ്‌ സെക്രട്ടറി ശ്രീ കെ.കെ. കുരുവിളയ്‌ക്ക്‌ തദവസര
ത്തില്‍ അനുമോദനവും പ്രശംസാഫലകവും നല്‍കി ആദരിച്ചു. പ്രാര്‍ത്ഥനയോടും ആശീര്‍വാദേ ത്താടും തിരശ്ശീല വീണ 26-ാമത്‌ കോണ്‍ഫറന്‍സ്‌ സി.എസ്‌.ഐ സഭാചരിത്രത്തില്‍ തങ്കലിപികളില്‍
വിരചിതമായ അവിസ്‌മരണീയ ഒരു അദ്ധ്യായമാണ്‌ എന്നത്‌ നിസ്‌തര്‍ക്കമാണ്‌.
26-ാമത്‌ സി.എസ്‌.ഐ നോര്‍ത്ത്‌ അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക