Image

ഓണ്‍ലൈന്‍ വഴി കാര്‍ വില്‍പന: വഞ്ചിതരാകരുതെന്ന് പൊലീസ്

Published on 15 September, 2012
ഓണ്‍ലൈന്‍ വഴി കാര്‍ വില്‍പന: വഞ്ചിതരാകരുതെന്ന് പൊലീസ്
മസ്‌കത്ത്: ഓണ്‍ലൈനിലൂടെ കുറഞ്ഞ നിരക്കില്‍ കാര്‍ സ്വന്തമാക്കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി ആരും വഞ്ചിതരാകരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. വിദേശരാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് വാഹനം ലഭ്യമാകുമെന്ന് കാണിച്ച് വെബ്‌സൈറ്റ് വഴിയും, ഇമെയില്‍ വഴിയും ഒമാനിലെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്.

സ്‌റ്റോക്ക് പരിമിതമാണെന്നും ഉടന്‍ പണമടക്കണം എന്നും ആവശ്യപ്പെട്ടാണ് പരസ്യം. കുറഞ്ഞവിലയില്‍ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കാമെന്ന് കരുതി ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം കൈമാറിയ പലരും വഞ്ചിതരാവുകയായിരുന്നു.

പണം വാഹനം ബുക്ക് ചെയ്യാന്‍ മാത്രമായിരുന്നുവെന്നും വാഹനം എത്തിച്ചു തരണമെങ്കില്‍ ഇനിയും വന്‍തുക അടക്കണമെന്നാണ് പിന്നീട് അറിയിപ്പ് ലഭിക്കുന്നത്. വിശ്വസ്തതയുള്ള വാഹന ഡീലര്‍മാരില്‍ നിന്നാണ് വാഹനം സ്വന്തമാക്കേണ്ടതെന്നും അപരിചിതരുമായി ഓണ്‍ലൈന്‍ വഴി ഇത്തരം വന്‍തുകയുടെ ഇടപാടുകള്‍ക്ക് മുതിരരുത് എന്നും പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക