Image

ഗള്‍ഫിലേക്കുള്ള ആറ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

Published on 14 September, 2012
ഗള്‍ഫിലേക്കുള്ള ആറ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഗള്‍ഫിലേക്കുള്ള ആറ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 12 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് നടപടി. 

തിങ്കള്‍, ബുധന്‍ ദിവസങ്ങളിലുള്ള ഷാര്‍ജ വിമാനം, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുള്ള ദുബായി വിമാനം, ആഴ്ചയില്‍ ഒരു ദിവസമുള്ള ദോഹ- ബഹ്‌റൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. റദ്ദാക്കിയ വിമാനങ്ങള്‍ ഉത്തര്‍പ്രദേശിലേക്കു മാറ്റുന്നതിനാണ് തീരുമാനം. ലക്‌നോ, ഗയ എന്നിവിടങ്ങളില്‍ നിന്നും ഹജ് സര്‍വീസ് നടത്താനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക