Image

ഖത്തര്‍ ഡ്യൂട്ടിഫ്രീ ഡോളര്‍ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക്‌ അഞ്ചരക്കോടി

Published on 13 September, 2012
ഖത്തര്‍ ഡ്യൂട്ടിഫ്രീ ഡോളര്‍ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക്‌ അഞ്ചരക്കോടി
ദോഹ: ഖത്തര്‍ ഡ്യൂട്ടിഫ്രീ ഡോളര്‍ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക്‌ പത്തുലക്ഷം യുഎസ്‌ ഡോളറിന്റെ (ഏകദേശം 5.5 കോടി രൂപ) സമ്മാനം. ഖത്തര്‍ എമിരി എയര്‍ഫോഴ്‌സില്‍ എയര്‍ക്രാഫ്‌റ്റ്‌ ടെക്‌നീഷ്യനായ സതീഷ്‌ബാബുവിനാണ്‌ സമ്മാനമടിച്ചത്‌. ദോഹയില്‍ നിന്നു തിരുവനന്തപുരത്തേക്കു വിമാനം കയറാന്‍ എത്തിയപ്പോള്‍ കഴിഞ്ഞ ഏപ്രിലിലാണ്‌ സതീഷ്‌ബാബു ടിക്കറ്റെടുത്ത്‌. ഇതിനാണ്‌ സമ്മാനമടിച്ചത്‌.

കഴിഞ്ഞ 15 വര്‍ഷമായി ദോഹയില്‍ സ്‌ഥിരതാമസക്കാരനാണ്‌ സതീഷ്‌ബാബു. എല്ലാത്തവണയും നാട്ടിലേക്കു പോകുമ്പോള്‍ ടിക്കറ്റ്‌ വാങ്ങുക സതീഷ്‌ബാബുവിന്റെ പതിവായിരുന്നു. 263 യുഎസ്‌ ഡോളര്‍ വിലയുള്ള ടിക്കറ്റ്‌ ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഷോപ്പിംഗിനെത്തുന്നവര്‍ക്കാണ്‌ ലഭിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക