Image

കുവൈറ്റ്‌ എറണാകുളം റസിഡന്റ്‌ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

സിദ്ധിഖ്‌ വലിയകത്ത്‌ Published on 12 September, 2012
കുവൈറ്റ്‌ എറണാകുളം റസിഡന്റ്‌ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
കുവൈറ്റ്‌: കുവൈറ്റ്‌ എറണാകുളം റസിഡന്‍സ്‌ അസോസിയേഷന്റെ (കേര) പ്രഥമ ഫര്‍വാനിയ യൂണിറ്റ്‌ പൊതുയോഗവും 2012 ലെ പ്രവര്‍ത്തന സമിതി തെരഞ്ഞെടുപ്പും ഫര്‍വാനിയ അല്‍ മിഷാല്‍ റസ്‌റ്റോറന്റില്‍ നടന്നു. യോഗത്തില്‍ പ്രതാപന്‍ സ്വാഗതം ആശംസിച്ചു. സംഘടന കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച്‌ സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടും ബൈലോയും പൊതുയോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന പ്രവര്‍ത്തന സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു,

ടി.പി നാസര്‍ (യുണിറ്റ്‌ കണ്‍വീനര്‍), സജൂഷ്‌ രവീന്ദ്രന്‍ (ജോയിന്റ്‌ കണ്‍വീനര്‍), മുജീബ്‌ റഹ്മാന്‍ (ജോയിന്റ്‌ കണ്‍വീനര്‍), പ്രേം ശ്രീധരന്‍ (യുണിറ്റ്‌ സെക്രട്ടറി), കെ.ആര്‍. നിഹാസ്‌, റിയാസ്‌ അഷറഫ്‌ (ജോയിന്റ്‌ സെക്രട്ടറിമാര്‍), ജോണ്‍സ്‌ ആന്റണി (യൂണിറ്റ്‌ ട്രഷറര്‍), ജിനോ.എം.ജോയി (ജോ. ട്രഷറര്‍) എന്നിവരേയും യൂണിറ്റ്‌ കമ്മിറ്റി മെംബര്‍മാരായി ബെന്നി എസ്‌.പി, രമേശ്‌ ബാബു, സോമന്‍, ഷാജഹാന്‍, ടാം ആര്‍തര്‍, വിനോദ്‌, റെയിസ്‌ ഒമാര്‍, സുബയിര്‍ എളമന, പ്രതാപ്‌.എന്‍.പി, എല്‍ദോസ്‌ പി. ജോയി, സയിനുദീന്‍, എസ്‌.അനില്‍കുമാര്‍, അജയ്‌ഘോഷ്‌ എന്നിവരേയും തെരഞ്ഞെടുത്തു.

സംഘടന സെക്രട്ടറി സുബയിര്‍ എളമന, ബോബി പോള്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഫര്‍വാനിയ യുണിറ്റ്‌ കണ്‍വീനര്‍ പി.ടി. നാസര്‍ നന്ദി പറഞ്ഞു.
കുവൈറ്റ്‌ എറണാകുളം റസിഡന്റ്‌ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക