Image

കുവൈറ്റില്‍ വിസിറ്റിംഗ്‌ വീസക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി

സലിം കോട്ടയില്‍ Published on 12 September, 2012
കുവൈറ്റില്‍ വിസിറ്റിംഗ്‌ വീസക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി
കുവൈറ്റ്‌ : അഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കുവൈറ്റില്‍ സന്ദര്‍ശക വീസക്ക്‌ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. വീസാ കാലാവധി കഴിഞ്ഞ്‌ ഉടന്‍ തന്നെ മറ്റൊരു സന്ദര്‍ശക വീസ അനുവദിക്കുന്നതും ഭാര്യയും കുട്ടികള്‍ ഒഴികെയുള്ളവര്‍ക്ക്‌ വീസ എടുക്കുന്നതും നിര്‍ത്തലാക്കിയിരിക്കുകയാണ്‌. ഇതനുസരിച്ച്‌ രാജ്യത്ത്‌ സന്ദര്‍ശക വീസയില്‍ പ്രവേശിച്ചവര്‍ക്ക്‌ വീസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന്‌ പുറത്തേയ്‌ക്കു പോകേണ്‌ടിവരുമെന്നു മാത്രമല്ല അടുത്ത ആറു മാസത്തിനു ശേഷമേ മറ്റൊരു വീസക്ക്‌ അപേക്ഷിക്കുവാന്‍ പോലുംപറ്റുകയുള്ളൂ.

മാതാപിതാക്കള്‍, സഹോദരി സഹോദരന്മാര്‍ തുടങ്ങി നേരിട്ട്‌ രക്ത ബന്ധമുള്ളവര്‍ക്കുപോലും പുതിയ നിയമപ്രകാരം വീസ എടുക്കുവാന്‍ സാധിക്കുകയില്ല. ഇതുസംബന്ധിച്ച ഉത്തരവുകള്‍ മന്ത്രാലയങ്ങളിലേക്ക്‌ നല്‍കിയതായി അഭ്യന്തര വകുപ്പ്‌ അറിയിച്ചു.

വൃദ്ധരായ മാതാപിതാക്കള്‍ ഉള്ള പ്രവാസികള്‍ക്കും തൊഴില്‍ തേടിയെത്തുന്നു പ്രവാസികള്‍ക്കും പുതിയ നിയമം വലിയ പ്രയാസമാണ്‌ ഉണ്‌ടാക്കുക. തൊഴില്‍ വീസ ലഭിക്കാന്‍ പ്രയാസമായ സാഹചര്യത്തില്‍ മാസങ്ങളോളം സന്ദര്‍ശക വീസയില്‍ ജോലി ചെയ്യുന്ന ഒട്ടനവധി മലയാളികള്‍ ഇവിടെ പല സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്‌ട്‌. അവര്‍ക്കൊക്കെ പുതിയ നിയമം വലിയ തിരച്ചടിയാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക