Image

രാജന്‍ മത്തായിക്ക്‌ ഫോക്കസ്‌ കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 11 September, 2012
രാജന്‍ മത്തായിക്ക്‌ ഫോക്കസ്‌ കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
കുവൈറ്റ്‌: നീണ്‌ട 18 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ കേരളത്തിലേക്ക്‌ യാത്രതിരിക്കുന്ന രാജന്‍ മത്തായിക്ക്‌ ഫോറം ഓഫ്‌ കാഡ്‌ യൂസേഴ്‌സ്‌ ഹൃദ്യമായ യാത്രയയപ്പ്‌ നല്‍കി. ഫോക്കസ്‌ ഫഹാഹീല്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ സൈമണ്‍ ബേബി അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ കാഡ്‌ യൂസേഴ്‌സിന്‌ രാജന്‍ മത്തായി നല്‍കിയ സഹായസഹകരണങ്ങള്‍ വിലപ്പെട്ടതാണെന്ന്‌ ഫോക്കസ്‌ കുവൈറ്റ്‌ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഫോക്കസ്‌ പ്രസിഡന്റ്‌ ശശി തോംസങ്ങള്‍ ഫോക്കസിന്റെ ഉപഹാരം നല്‍കി. എം.എന്‍ സലിം, ഷാഹിം അബ്‌ദുള്‍ റഹ്‌ മാന്‍, അരുണ്‍ ജേക്കബ്‌, സാജന്‍ ബഞ്ചമിന്‍, ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ പ്രസംഗിച്ചു. ചടങ്ങില്‍ ഡിസില്‍വ ജോണ്‍ സ്വാഗതവും ജോഷി ജോസഫ്‌ നന്ദിയും പറഞ്ഞു.
രാജന്‍ മത്തായിക്ക്‌ ഫോക്കസ്‌ കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക