Image

യാസീന്‍ മാലിക് അറസ്റ്റില്‍

Published on 07 September, 2012
യാസീന്‍ മാലിക് അറസ്റ്റില്‍
ശ്രീനഗര്‍: ഇന്ത്യപാക് വിദേശ മന്ത്രിതല ചര്‍ച്ച ശനിയാഴ്ച ഇസ്ലാമാബാദില്‍ നടക്കാനിരിക്കെ പ്രതിഷേധമാര്‍ച്ചുമായി രംഗത്തുവന്ന ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ മുഹമ്മദ് യാസീന്‍ മാലിക് അറസ്റ്റില്‍. രാജ്യാന്തര തലത്തില്‍ വീണ്ടും സ്വതന്ത്ര കശ്മീര്‍ വാദം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ജെ.കെ.എല്‍.എഫ് യാസീന്‍ മാലിക് വിഭാഗം ശ്രീനഗറിലെ ലാന്‍ ചൗകില്‍നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും ശനിയാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയവും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് മാര്‍ച്ച് നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക