Image

തോമസ് ഐസക്കിനെതിരേ ഹസന്റെ അപകീര്‍ത്തിക്കേസ്

Published on 07 September, 2012
തോമസ് ഐസക്കിനെതിരേ ഹസന്റെ അപകീര്‍ത്തിക്കേസ്
തിരുവനന്തപുരം: തോമസ് ഐസക്കിനെതിരേ എം.എം. ഹസന്‍ അപകീര്‍ത്തിക്കേസ് ഹര്‍ജി ഫയല്‍ ചെയ്തു. ജനശ്രീ മിഷന്‍ ബ്ലേഡ് കമ്പനിയാണെന്നും അതിലെ 95 ശതമാനം ഓഹരികളും ഹസന്‍ സ്വന്തമാക്കിയെന്നും 2012 ജൂണ്‍ 20നു തോമസ് ഐസക് കൊല്ലം പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, ജനശ്രീ മിഷനില്‍ ഹസന്‍ 1.95 കോടി രൂപ നിക്ഷേപിച്ചിട്ടുള്ളതായും ഐസക് ആരോപിച്ചിരുന്നു. 

ഇതു തനിക്ക് അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹസന്‍ ഐസക്കിനെതിരേ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കെ.കെ. സുജാത മുമ്പാകെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്തത്. ഈ മാസം 12നു കോടതി കേസ് പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക