Image

ചൈനയില്‍ ഭൂകമ്പം; 64 മരണം

Published on 07 September, 2012
ചൈനയില്‍ ഭൂകമ്പം; 64 മരണം
ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂചലനങ്ങളില്‍ 64 പേര്‍ കൊല്ലപ്പെട്ടു. 715 പേര്‍ക്ക് പരിക്കേറ്റു. 

മ്യാന്‍മറിന്റെയും വിയറ്റ്‌നാമിന്റെയും അതിര്‍ത്തിയോടുചേര്‍ന്നുള്ള യുനാന്‍, ഗ്വീഷൂ പ്രവിശ്യകളിലാണ് 5.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ച്ചയായ രണ്ട് ഭൂകമ്പം ഉണ്ടായത്. തുടര്‍ചലനങ്ങളുമുണ്ടായി.

മലയോരമേഖലിലാണ് ഭൂകമ്പം കൂടുതല്‍ നാശംവിതച്ചത്. പാറയും മണ്ണും ഇടിഞ്ഞുവീണായിരുന്നൂ അപകടമേറെയും. യുനാന്‍ യിലാങ് മേഖലയിലാണ് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. ഗ്വീഷുവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 20000ത്തോളം വീടുകള്‍ തകര്‍ന്നു. 10,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മെബൈല്‍, ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഭൂകമ്പം നടന്ന പ്രദേശങ്ങളില്‍ കല്ലുകളും ഇഷ്ടികകളും ചിതറിക്കിടക്കുകയാണ്. 

ഭൂകമ്പബാധിത പ്രദേശത്ത് ടെന്റുകളും പുതപ്പുകളും വിതരണംചെയ്തതായി പ്രാദേശികഭരണകൂടം അറിയിച്ചു. 2008ല്‍ സമീപ പ്രവിശ്യയായ സിച്ചുവാനില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക