Image

ബാങ്കിംഗ് ഇടപാടുകള്‍ ഇനി ഫേസ്ബുക്കിലൂടെയും

Published on 07 September, 2012
ബാങ്കിംഗ് ഇടപാടുകള്‍ ഇനി ഫേസ്ബുക്കിലൂടെയും
ഹൈദരാബാദ്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ബാങ്കിംഗ് രംഗത്തേക്കും. ഐ സി ഐ സി ഐ ബാങ്കാണ് ഇടപാടുകള്‍ക്ക് ഫേസ്ബുക്കിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ഫേസ്ബുക്ക് വഴി ഇടപാടുകള്‍ നടത്താന്‍ സൗകര്യം ഒരുക്കുമെന്ന് ഐ സി ഐ സി ഐ ബാങ്ക് ചീഫ് ടെക്‌നോളജി ഓഫിസര്‍ മുകേഷ് കുമാര്‍ ജെയ്ന്‍ പറഞ്ഞു.

അതീവ സുരക്ഷയോടെയാണ് ഫേസ്ബുക്ക് വഴി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുക. ഇപ്പോഴുള്ള ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളെല്ലാം ഫേസ്ബുക്കിലും കൂടി നല്‍കാനാണു ബാങ്ക് ഒരുങ്ങുന്നത്. ഫേസ്ബുക്കിന്റെ ഹോം പേജില്‍ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്‌സ് കാണാം. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുകയും ചെക്ക് ബുക്കിന് അപേക്ഷിക്കുകയും ചെയ്യാം.

ഡെബിറ്റ് കാര്‍ഡും പുതുക്കാനും ഇതിലൂടെ സാധിക്കും.ഫേസ്ബുക്കില്‍ എട്ടു ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ച ഐസിഐസിഐയാണ് ഈ സേവനം നല്‍കുന്ന ലോകത്തിലെ ആദ്യ ബാങ്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക