Image

വി.ശിവദാസന്‍ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ്

Published on 07 September, 2012
വി.ശിവദാസന്‍ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ്
മധുര: എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി ഡോ. വി ശിവദാസനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഋതബ്രത ബാനര്‍ജി തുടരും. തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന സംഘടനയുടെ ദേശീയ സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഥമയോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡണ്ടുമാരായി കെ എസ് കനകരാജ്(തമിഴ്‌നാട്), ആബിദ് ഹുസൈന്‍(രാജസ്ഥാന്‍), നീലാഞ്ജന റോയ്(ത്രിപുര), മധുജസെന്റോയ്(പശ്ചിമ ബംഗാള്‍), ഷിജു ഖാന്‍(കേരളം), നൂര്‍ മുഹമ്മദ്(ആന്ധ്രാപ്രദേശ്) എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി വിക്രംസിങ്(ഹിമാചല്‍ പ്രദേശ്), ദേബ്‌ജ്യോതി ദാസ്(പശ്ചിമ ബംഗാള്‍), ടി.പി ബിനീഷ്(കേരളം), ലക്ഷ്മയ്യ(ആന്ധ്രാപ്രദേശ്), ശതരൂപ് ഘോഷ്(പശ്ചിമ ബംഗാള്‍) എന്നിവരെയും തെരഞ്ഞെടുത്തു. അനന്ത് നായിക്, കപില്‍ ഭരദ്വാജ്, കോപ്പല്‍ എന്നിവരാണ് കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങള്‍.

എംപിയായ പി.ബിജുവിന്റെ പിന്‍ഗാമിയായാണ് ചരിത്രത്തില്‍ പിഎച്ച്ഡിയുള്ള വി ശിവദാസന്‍ പ്രസിഡന്റാവുന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ഇദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക