Image

ഭക്ഷ്യവിലനിലവാരം ഭീഷണിയെന്ന് യു.എന്‍.

Published on 06 September, 2012
ഭക്ഷ്യവിലനിലവാരം ഭീഷണിയെന്ന് യു.എന്‍.
റോം: ആഗസ്തില്‍ ലോകത്തെ ഭക്ഷ്യവിലനിലവാരം 2008ലെ ഭക്ഷ്യപ്രതിസന്ധികാലത്തിന് അടുത്തെത്തിയതായി യു.എന്‍ ഭക്ഷ്യഏജന്‍സി മുന്നറിയിപ്പുനല്‍കി. 

ലോകത്തെ ധാന്യസംഭരണം ചുരുങ്ങിയേക്കും. ആവശ്യത്തിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഈ വര്‍ഷം ധാന്യങ്ങളുടെ ഉത്പാദനം. വിപണി പിടിച്ചുനിര്‍ത്താന്‍ അന്താരാഷ്ട്രതലത്തില്‍ ഇടപെടല്‍ വേണമെന്ന് യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ഡയറക്ടര്‍ ജനറല്‍ ജോസ് ഗ്രാസിയാനോ ഡസില്‍വ വ്യക്തമാക്കി. എന്നാല്‍ ജൂലായിലെ വിലനിലവാരം ആഗസ്തിലും അതേപടി തുടരുന്നത് ശുഭസൂചന തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജി 20 രാജ്യങ്ങള്‍ അടുത്തമാസം ഇതുസംബന്ധിച്ച് അടിയന്തരയോഗം വിളിച്ചുചേര്‍ക്കണമെന്ന് റഷ്യന്‍ ഡെപ്യൂട്ടി കൃഷിവകുപ്പുമന്ത്രി ഇല്യ ഷെസ്തകോവും ആവശ്യപ്പെട്ടു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാര്‍ഷികോത്പാദനം കുറഞ്ഞതാണ് ഭക്ഷ്യക്ഷാമത്തിന് കാരണമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക