Image

വൈദ്യുതി വിതരണം: മൂന്നു നഗരങ്ങളില്‍ ഭൂഗര്‍ഭ കേബിള്‍ ശൃംഖല വിപുലീകരിക്കുന്നു

Published on 06 September, 2012
വൈദ്യുതി വിതരണം: മൂന്നു നഗരങ്ങളില്‍ ഭൂഗര്‍ഭ കേബിള്‍ ശൃംഖല വിപുലീകരിക്കുന്നു
തിരുവനന്തപുരം: വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിന് മൂന്നു നഗരങ്ങളിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നു. തിരുവനന്തപുരത്ത് 440 ഉം കൊച്ചിയില്‍ 300 ഉം കോഴിക്കോട്ട് 236 ഉം കിലോമീറ്ററിലാണു ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്.

തിരുവനന്തപുരത്ത്് 650 ഉം കൊച്ചിയില്‍ 365 ഉം കോഴിക്കോട്ട് 309 ഉം കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിക്കുന്നതിനാല്‍ റിമോട്ട് ഓപ്പറേഷന്‍, കുഴപ്പങ്ങള്‍ കണ്ടുപിടിക്കല്‍ എന്നിവയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കേണ്ടതുണ്ട്. വിതരണ സംവിധാനം മെച്ചപ്പെടുത്താനായി കേന്ദ്രസര്‍ക്കാരിന്റെ വിഹിതം ലഭിക്കും. ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള അടങ്കല്‍ തുക സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ സിറ്റിംഗ് നടത്തി. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പദ്ധതി അടങ്കല്‍തുക സംബന്ധിച്ച് സിറ്റിംഗില്‍ വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക