Image

കോളജ് തലത്തില്‍ മയക്കുമരുന്ന് വിരുദ്ധ ക്ലബുകള്‍ തുടങ്ങുന്നു

Published on 06 September, 2012
കോളജ് തലത്തില്‍ മയക്കുമരുന്ന് വിരുദ്ധ ക്ലബുകള്‍ തുടങ്ങുന്നു
അഹമ്മദാബാദ്: രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാര്‍കോട്ടിക്ക് നിയന്ത്രണ ബ്യൂറോ കോളജ് തലത്തില്‍ മയക്കുമരുന്ന് വിരുദ്ധ ക്ലബുകള്‍ തുടങ്ങുന്നു. 

നാര്‍കോട്ടിക്ക് നിയന്ത്രണ ബ്യൂറോയുടെ അഹമ്മദാബാദ് സോണല്‍ യൂണിറ്റാണ് ആദ്യമായി മയക്കുമരുന്നു വിരുദ്ധ ക്ലബു തുടങ്ങിയിരിക്കുന്നത്. എസ്.വി കോളജിലാണ് ക്ലബ് തുടങ്ങിയത്. വിവിധ മയക്കുമരുന്നുകളെപ്പറ്റി ബോധവാന്‍മാരാക്കുക, മയക്കുമരുന്നു വിതരണം ചെയ്യപ്പെടുന്ന സ്രോതസുകള്‍ നിയമപാലകരെ അറിയിക്കുക എന്നിവയാകും ക്ലബിലെ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നാര്‍കോട്ടിക്ക് നിയന്ത്രണ ബ്യൂറോ സോണല്‍ ഡയറക്ടര്‍ ഹരി ഓം ഗന്ധി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക