Image

നവീന്‍ ജിന്‍ഡാല്‍ വ്യവസ്ഥ ലംഘിച്ചു കല്‍ക്കരി പാടം നേടിയെന്ന്

Published on 06 September, 2012
നവീന്‍ ജിന്‍ഡാല്‍ വ്യവസ്ഥ ലംഘിച്ചു കല്‍ക്കരി പാടം നേടിയെന്ന്
ന്യൂഡല്‍ഹി: കല്‍ക്കരി വിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവീന്‍ ജിന്‍ഡാല്‍ സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് കല്‍ക്കരി ഖനി നേടിയതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത തെളിവുസഹിതം പുറത്തുവിട്ടത്. 

2009ല്‍ 1500 മില്ല്യണ്‍ മെട്രിക് ടണ്‍ ശേഷിയുളള ഖനിയാണ് ജിന്‍ഡാലിന്റെ നേതൃത്വത്തിലുളള കമ്പനി നേടിയത്. നേരത്തെ, ജിന്‍ഡാല്‍ വ്യവസ്ഥ തെറ്റിച്ച് കല്‍ക്കരി പാടം നേടിയെന്ന് ബിജെപി എംപി ഹന്‍സ്രാജ് അഹിര്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക