Image

ശിവകാശി ദുരന്തം: ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Published on 06 September, 2012
ശിവകാശി ദുരന്തം: ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പ്രമുഖ പടക്കനിര്‍മാണശാലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമ അടക്കം പന്ത്രണ്ടു പേര്‍ അറസ്റ്റിലായി. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഫാക്ടറി ഉടമയ്‌ക്കെതിരേ പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാക്ടറി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അളവില്‍ കവിഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക