Image

രതീദേവിയുടെ അടിമവംശം പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 06 September, 2012
രതീദേവിയുടെ അടിമവംശം പ്രകാശനം ചെയ്‌തു
രതീദേവിയുടെ `അടിമവംശം' ചെറുകഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്‌ കേരള ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍ എഴുത്തുകാരി സിസ്റ്റര്‍ ഡോക്‌ടര്‍ ജസ്‌മിക്ക്‌ നല്‍കിക്കൊണ്ട്‌ തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്‌തു.

അറിവിന്റെയും അനുഭവത്തിന്റെയും മണ്ണില്‍ നിന്നുകൊണ്ട്‌ അതിന്റെ ഉടമാവകാശം ഉള്ളവരാകട്ടെ ഓരോ എഴുത്തുകാരും എന്ന്‌ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഇരുപതു വയസ്സിനകം എഴുതിയതാണ്‌ ``അടിമവംശ''ത്തിലെ മിക്ക കഥകളും എത്‌ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നു സിസ്റ്റര്‍ ഡോക്‌ടര്‍ ജസ്‌മി പറഞ്ഞു. ``താമരക്കുളം എന്ന വിദൂരഗ്രാമത്തില്‍ ജീവിച്ച പെണ്‍കുട്ടി എഴുതിയ കഥകള്‍ വായിച്ചപ്പോള്‍ പ്രശസ്‌തരായ പല പാശ്ചാത്യ എഴുത്തുകാരുടെയും രചനകള്‍ ഓര്‍മ്മവന്നു. കഥയുടെ സ്വാഭാവിക ലോകം വിട്ട്‌ കഥ ഫാന്റസിയുടെ തലവും വിട്ട്‌ വിഭ്രാതമകതയിലേക്ക്‌ നമ്മെ കൊണ്ടെത്തിക്കുന്നു.' ഓരോ കഥയിലും ഒരു ഉന്മാദത്തിന്റെ ലഹരി നാം അറിയുന്നുവെന്ന്‌ പുസ്‌തകം ഏറ്റുവാങ്ങിക്കൊണ്ട്‌ സിസ്റ്റര്‍ ഡോക്‌ടര്‍ ജസ്‌മി പറഞ്ഞു.

ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. മുന്‍മന്ത്രി ബിനോയ്‌ വിശ്വം അദ്ധ്യക്ഷനായിരു ചടങ്ങില്‍ ജെ. ദേവിക, എന്‍.ഇ. ഗീത, സതീഷ്‌ബാബു പയ്യൂര്‍, രാജന്‍ കൈലാസ്‌, ഡി. പ്രദീപ്‌കുമാര്‍, പ്രൊഫ. മാത്യു മുട്ടം, ഹരിശങ്കര്‍ കര്‍ത്ത, അഡ്വ. സജീവ്‌ മുഹമ്മ എന്നിവര്‍ ``അടിമവംശ''ത്തെക്കുറിച്ചും രതീദേവിയുടെ സൗഹൃദത്തെക്കുറിച്ചും സംസാരിച്ചു. രതീദേവിയുടെ പുത്രന്‍ നിത്യന്‍ റാം ഗോപിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ തീരം ട്രസ്റ്റിന്റെ ഭാരവാഹി ലീന്‍ തോബിയാസ്‌ സ്വാഗതം ആശംസിച്ചു.

കൈയ്യില്‍ കാശില്ലാത്ത സര്‍ഗ്ഗാത്മകതയുള്ള കലാകാരന്മാരുടെ രചനകളെ സമൂഹമനസ്സില്‍ എത്തിക്കാനുള്ള ഒരു വേദിയാണ്‌ തീരം. അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം പുസ്‌തകം നല്‍കിയ രതീദേവിക്ക്‌ പുസ്‌തകത്തിന്റെ പ്രസാധകരായ തീരം ട്രസ്റ്റ്‌ നന്ദി രേഖപ്പെടുത്തി.

കേരളത്തിലെ പ്രമുഖ ബുക്ക്‌ സ്റ്റാളുകളില്‍ ലഭ്യമായ ഈ പുസ്‌തകത്തിന്റെ കോപ്പികള്‍ തപാലില്‍ ആവശ്യമുള്ളവര്‍ താഴെക്കാണു വിലാസത്തില്‍ ബന്ധപ്പെടുക:-

Leen Thobias
L-4, Deepthi Nagar IInd Street
Kottayam - 686004
Ph : 9446371944, 0481-2577944
e-mail : adimavamsam@gmail.com

വില : 100 രൂപ (ഇന്ത്യയില്‍ പോസ്റ്റേജ്‌ സൗജന്യം)

USA $ 5

വീഡിയോക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
രതീദേവിയുടെ അടിമവംശം പ്രകാശനം ചെയ്‌തു
രതീദേവിയുടെ അടിമവംശം പ്രകാശനം ചെയ്‌തു
രതീദേവിയുടെ അടിമവംശം പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക