Image

്‌സേതു നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍

Published on 06 September, 2012
്‌സേതു നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍
ന്യൂഡല്‍ഹി * മലയാളത്തിന്റെ പ്രമുഖ നോവലിസ്റ്റും കഥാകാരനുമായ സേതുവിനെ (എ. സേതുമാധവന്‍) നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഫയലില്‍ കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബല്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടന്‍ ഉണ്ടാവും.സുകുമാര്‍ അഴീക്കോടിനു ശേഷം മലയാളത്തില്‍ നിന്ന് ഒരെഴുത്തുകാരന്‍ നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനാകുന്നത് ഇപ്പോഴാണ്. മൂന്നുവര്‍ഷത്തേക്കാണു നിയമനം. മലയാളത്തില്‍ നോവലുകളും ചെറുകഥാ സമാഹാരങ്ങളുമായി മുപ്പതോളം കൃതികളുടെ കര്‍ത്താവായ സേതുവിനു കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക