Image

ഒരേപേരില്‍ രണ്ട് തീവണ്ടി;നട്ടം തിരിഞ്ഞ് യാത്രക്കാര്‍

Published on 05 September, 2012
ഒരേപേരില്‍ രണ്ട് തീവണ്ടി;നട്ടം തിരിഞ്ഞ് യാത്രക്കാര്‍
എരമംഗലം: ബാംഗ്ലൂര്‍ യശ്വന്ത്പുരില്‍നിന്ന് ദിവസവും രാത്രി 15 മിനിറ്റ് വ്യത്യാസത്തില്‍ കണ്ണൂരിലേക്ക് രണ്ട് തീവണ്ടികള്‍ പുറപ്പെടുന്നത് മലയാളി യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നു.
16527, 16517 എന്നീ നമ്പറുകളിലായിട്ടാണ് യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് തീവണ്ടികള്‍ രാത്രി എട്ടിനും 8.15നുമായി പുറപ്പെടുന്നത്. ഒരുവണ്ടി സേലംവഴി കണ്ണൂരിലേക്കും മറ്റൊന്ന് മംഗലാപുരം വഴി കണ്ണൂരിലേക്കുമാണ് പുറപ്പെടുന്നത്.രണ്ട് വണ്ടികളും അടുത്ത പ്ലാറ്റ്‌ഫോമുകളില്‍ കിടക്കുന്നതുമൂലം യാത്രക്കാര്‍ വണ്ടി മാറിക്കയറുന്നത് പതിവാണ്. ആദ്യമായി യാത്രചെയ്യുന്നവര്‍ക്കാണ് അബദ്ധംപറ്റുന്നത്.
തീവണ്ടി മാറിക്കയറുന്നതുമൂലം യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടാവാറുണ്ട്. ഒരേ ബര്‍ത്തിന് രണ്ടുപേര്‍ അവകാശം ഉന്നയിച്ചാണ് വഴക്കുണ്ടാവുക. ടി.ടിയെത്തി ടിക്കറ്റ് പരിശോധിക്കുമ്പോഴാണ് വണ്ടി മാറിക്കയറിയതാരെന്ന് മനസ്സിലാവുക. അപ്പോഴേക്കും തീവണ്ടി യാത്ര തുടങ്ങിയിട്ടുണ്ടാവും.
ഇതുമൂലം നിരവധി യാത്രക്കാരാണ് ദുരിതത്തിലാവുന്നത്. പാലക്കാട്, ഷൊറണൂര്‍, തിരൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ മംഗലാപുരം വഴി കണ്ണൂരിലേക്കുള്ള വണ്ടിയില്‍ കയറുന്നത് പതിവാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക