Image

ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയവും വെള്ളയമ്പലത്തെ സ്വിമ്മിങ് പൂളും എക്‌സിബിഷന്‍ സെന്ററാക്കാന്‍ നീക്കം

Published on 05 September, 2012
ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയവും വെള്ളയമ്പലത്തെ സ്വിമ്മിങ് പൂളും എക്‌സിബിഷന്‍  സെന്ററാക്കാന്‍ നീക്കം
തിരുവനന്തപുരം:തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയവും വെള്ളയമ്പലത്തെ സ്വിമ്മിങ് പൂളും എക്‌സിബിഷന്‍ സെന്ററാക്കാനുള്ള നീക്കമാണ് ഏറ്റവും ഒടുവില്‍ വിവാദമാവുന്നത്. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ജില്ലാ വ്യവസായ കേന്ദ്രമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

വ്യവസായ സംരഭകരെയും, കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരാനാണ് എക്‌സിബിഷന്‍ സെന്റര്‍ എന്നും എല്ലാ പ്രധാന നഗരങ്ങളിലും സ്ഥിരമായി പ്രദര്‍ശനകേന്ദ്രം ഉണ്ടെന്നും വെബ്‌സൈറ്റില്‍ പറയുന്നു. 15 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി നല്‍കുക. സ്വകാര്യ പങ്കാളിത്തതോടെ എട്ട് കോടി മുടക്കിയാണ് എക്‌സിബിഷന്‍ സെന്റര്‍ സ്ഥാപിക്കുക. പ്രതിവര്‍ഷം ഒരു കോടിരൂപയായിരിക്കും പാട്ടത്തുക. നഗരമധ്യത്തില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനും മറ്റും ഈ സ്ഥലങ്ങള്‍ ഉപയോഗിക്കാമെന്നും ജില്ലാവ്യവസായ കേന്ദ്രം വെബ്‌സൈറ്റില്‍ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക