Image

ഡയറ്റിംഗ്‌ ഡെങ്കിപ്പനിയുണ്ടാക്കുമെന്ന്‌ മമത!

Published on 05 September, 2012
ഡയറ്റിംഗ്‌ ഡെങ്കിപ്പനിയുണ്ടാക്കുമെന്ന്‌ മമത!
കൊല്‍ക്കത്ത: യുവാക്കള്‍ ഡയറ്റിംഗ്‌ നടത്തരുതെന്ന്‌ പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡയറ്റിംഗ്‌ നടത്തിയാല്‍ പ്രതിരോധശേഷി തകരാറിലാവുമെന്നും ഡെങ്കിപ്പനി പോലെയുളള രോഗങ്ങള്‍ക്ക്‌ ഇരയാവുമെന്നും മമത മുന്നറിയിപ്പ്‌ നല്‍കി. സംസ്‌ഥാനത്ത്‌ ഡങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതിനേ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു അവര്‍.

യുവാക്കള്‍ ധാരാളം ഭക്ഷണം കഴിക്കുകയും വെളളം കുടിക്കുകയും വേണമെന്നും മമത യുവാക്കള്‍ക്ക്‌ ഉപദേശം നല്‍കി. എന്നാല്‍, ഹൃദയാഘാതം മൂലമുളള മരണവും ഡെങ്കി മരണമായി ചിത്രീകരിക്കുന്ന ഡോക്‌ടര്‍മാരുടെ നടപടി വിമര്‍ശിക്കപ്പെടേണ്ടതാണെന്നും മമത പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ചുമതലയും മമതയ്‌ക്കാണ്‌. സംസ്‌ഥാനത്ത്‌ ഡങ്കി മരണം 600 കടന്ന പശ്‌ചാത്തലത്തിലായിരുന്നു മാധ്യമങ്ങള്‍ ഇതേക്കുറിച്ചുളള ചോദ്യമുന്നയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക