Image

മന്‍മോഹന്‍ പരാജിതനായ നേതാവെന്ന് ടൈം മാഗസിന്‍

Published on 05 September, 2012
മന്‍മോഹന്‍ പരാജിതനായ നേതാവെന്ന് ടൈം മാഗസിന്‍
വാഷിംഗ്‌ടണ്‍: പരാജിതനായ നേതാവെന്ന്‌ ടൈം മാഗസിന്‍ വിശേഷിപ്പിച്ചതിന്‌ പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ വീണ്ടും പാശ്‌ചാത്യ മാധ്യമങ്ങളുടെ വിമര്‍ശനം. ഇത്തവണ മന്‍മോഹന്‍സിംഗിനെ വിമര്‍ശിച്ചുകൊണ്ട്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌ അമേരിക്കന്‍ മാധ്യമമായ വാഷിംഗ്‌ടണ്‍ പോസ്‌റ്റാണ്‌.

മന്‍മോഹന്‍ സിംഗ്‌ ദുരന്ത ചിത്രമാണെന്നാണ്‌ ഇന്ത്യാസ്‌ സൈലന്റ്‌ െ്രെപംമിനിസ്‌റ്റര്‍ ബിക്കംസ്‌ എ ട്രാജിക്‌ ഫിഗര്‍ എന്ന ലേഖനത്തില്‍അമേരിക്കന്‍ മാധ്യമം കളിയാക്കിയത്‌. കല്‍ക്കരിപ്പാട അഴിമതിക്ക്‌ നിശബ്‌ദതകൊണ്ട്‌ മറുപടി പറഞ്ഞ രണ്ടാം യുപിഎ സര്‍ക്കാരിനെ നയിക്കുന്ന മന്‍മോഹന്‍ സിംഗ്‌ പഴയ പ്രതിച്‌ഛായയുടെ നിഴല്‍ മാത്രമാണെന്നും ഉത്‌ക്കണ്‌ഠാകുലനും പരാജിതനുമായ ഒരു ഉദ്യോഗസ്‌ഥന്റെ പ്രതിഛായയിലേക്കും മാറിയിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു. സഹപ്രവര്‍ത്തകര്‍ പോക്കറ്റ്‌ നിറക്കുമ്പോള്‍ അദ്ദേഹം നിശബ്‌ദനായി കാഴ്‌ചക്കാരനേപ്പോലെ ഇരിക്കുകയാണ്‌. മന്ത്രിസഭായോഗങ്ങളില്‍ പോലും അദ്ദേഹം നിശബ്‌ദനാണെന്നും വാഷിംഗ്‌ടണ്‍ പോസ്‌റ്റ് ലേഖനത്തിലൂടെ വിമര്‍ശിക്കുന്നു.

മിതഭാഷിയും മൃദുഭാഷിയുമായ മന്‍മോഹന്‍ സിംഗ്‌ ചരിത്രത്തിലെ പരാജയപ്പെട്ട പ്രധാനമന്ത്രിമാരുടെ പട്ടികയിലേക്കാണ്‌ നീങ്ങുന്നത്‌. ഭീരുത്വവും അലംഭാവവും ആശയപരമായ സത്യസന്ധതയില്ലായ്‌മയും പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിംഗിനെ പരാജയത്തില്‍ നിന്നും പരാജയത്തിലേക്കാണ്‌ നയിക്കുന്നതെന്നും ചരിത്രകാരനും ഇന്ത്യാ ആഫ്‌റ്റര്‍ ഗാന്ധി എന്ന പുസ്‌തകത്തിന്‍റെ രചയിതാവുമായ രാമചന്ദ്ര ഗുഹയെ ഉദ്ധരിച്ച്‌ പത്രം പറയുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെയും അമേിക്കയുമായുള്ള നല്ല ബന്ധത്തിന്‍റെയും സൂത്രധാരനായ മന്‍മോഹന്‍ സിംഗ്‌ ഇപ്പോള്‍ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും കഴിയാത്ത സംശയാലുവായ നേതാവായി മാറിയെന്നാണ്‌ വിമര്‍ശനം. ലേഖനത്തെ തുടര്‍ന്ന്‌ വാഷിംഗ്‌ടണ്‍ പോസ്‌റ്റിനെതിരേ കേന്ദ്രം രംഗത്തു വന്നെങ്കിലും മാപ്പ്‌ പറയണമെന്ന അഭിപ്രായം പാടെ തള്ളിയ പത്രം തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെന്നാണ്‌ മറുപടി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക