Image

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

Published on 05 September, 2012
തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി വിവാദത്തെ തുടര്‍ന്ന് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. രാവിലെ ഇരുസഭകളും ചേര്‍ന്നയുടനെ തന്നെ ബി.ജെ.പി. അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കല്‍ക്കരിപ്പാടം വിഷയം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ ശ്രീലങ്കന്‍ സൈന്യത്തിന് ഇന്ത്യയില്‍ പരിശീലനം നടത്താന്‍ അനുവദിച്ച കേന്ദ്രതീരുമാനവും മഹിന്ദ രാജപക്‌സെയുടെ ഇന്ത്യന്‍ സന്ദര്‍ശനവും ഡി.എം.കെ. ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള കക്ഷികള്‍ ഉയര്‍ത്തി.

എ.ഐ.എ.ഡി.എം.കെ, സി.പി.ഐ, വി.സി.കെ, എന്നീ കക്ഷികളും ശ്രീലങ്കന്‍ വിഷയത്തില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും ബഹളത്തില്‍ മുങ്ങിയതോടെ സഭ ഉച്ചവരെ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക